Friday September 21st, 2018 - 10:00:am
topbanner
Breaking News

പാനസോണികിന്റെ സ്മാര്‍ട്‌ഫോണായ P66 മെഗാ വിപണിയിലെത്തി

NewsDesk
പാനസോണികിന്റെ സ്മാര്‍ട്‌ഫോണായ P66 മെഗാ വിപണിയിലെത്തി

ജാപ്പനീസ് മള്‍ട്ടിനാഷ്ണല്‍ കമ്പനിയായ പാനസോണികിന്റെ പുതിയ സ്മാര്‍ട്‌ഫോണായ P66 മെഗാ ഇന്ത്യയില്‍ പുറത്തിറക്കി. 7990 രൂപയാണ് സ്മാര്‍ട്ട്‌ഫോണിന്റെ വില. 21 ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. 3200 mAh ബാറ്ററിയും 2 GB RAm ഉണ്ട്. 1.3 GHz ക്വാഡ്‌കോര്‍ പ്രൊസ്സറില്‍ പ്രവര്‍ത്തിക്കുന്ന P66 മെഗാ യുടെ കൂട്ടാവുന്ന മെമ്മറി 32 GB ആണ്.

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ ഫോണിന് മികച്ച രൂപഭംഗി നല്‍കുന്നു. .LED ഫ്‌ളാഷോടുകൂടിയ 8 എം പി റിയര്‍ ക്യാമറയും 5 എം പി മുന്‍ ക്യാമറയും P66 ന്റെ മറ്റൊരു ആകര്‍ഷണമാണ്. ഇലക്ടറോണിക് ബ്ലൂ, റോസ് ഗോള്‍ഡ്, ബ്രൗണ്‍ എന്നീ മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ജപ്പാനിലെ ഓസ്‌ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാനസോണിക് 1918 ലാണ് സ്ഥാപിതമായത്.

പിന്നീട് മറ്റ് ജാപ്പനീസ് കമ്പനികളായ സോണി, തോഷിബ, കാനണ്‍, ഹിറ്റാച്ചി എന്നിവയെ പിന്‍തള്ളി വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയായിരുന്നു. ഇലക്ടറോണിക് രംഗത്തല്ലാതെയും പാനസോണികിന്റെ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്.2012 ലെ മാര്‍ക്കറ്റ് കണക്ക് പ്രകാരം പാനസോണിക് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ടെലിവിഷന്‍ നിര്‍മ്മാതാക്കളാണ്.

മീറ്റിങ് മണിക്കൂറുകള്‍ നീണ്ടു; യുവതി സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ മുലപ്പാല്‍ ചീറ്റിച്ചു

പതിനഞ്ചുകാരനെ പലതവണ ബലാത്സംഗം ചെയ്ത യുവതിക്ക് തടവുശിക്ഷ

Read more topics: Panasonic, mobile, launched,
English summary
Panasonic P66 mobile Mega with support for 21 Indian, language,s launched at Rs 7,990
topbanner

More News from this section

Subscribe by Email