Monday May 25th, 2020 - 7:35:pm

വാട്‌സാപ്പിന് 100 കോടി ഉപയോഗ്താക്കള്‍ : നന്ദി പറഞ്ഞ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

NewsDesk
വാട്‌സാപ്പിന് 100 കോടി ഉപയോഗ്താക്കള്‍ : നന്ദി പറഞ്ഞ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

വാഷിംഗ്ടണ്‍: ഒരു ബില്യണ്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വാട്‌സ്ആപ്പിനെ ഇത്രയും ആളുകളിലെത്തിച്ചവര്‍ക്ക് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ നന്ദി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വാട്‌സ്ആപ്പിന്റെ സഹ സ്ഥാപകന്മാരായ ജന്‍ കൗമിനും ബ്രിയന്‍ അക്ഷനും സക്കര്‍ബര്‍ഗ് അനുമോദനം നേര്‍ന്നിട്ടുണ്ട്. യുക്രൈന്‍ കുടിയേറ്റക്കാരായ ജാന്‍ കോവ്, ബ്രിയാന്‍ ആക്ടണ്‍ എന്നിവര്‍ ചേര്‍ന്നാണ് 2009 ല്‍ വാട്‌സ്ആപ്പ് സ്ഥാപിച്ചത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് 2014ലാണ് വാട്‌സ്ആപ്പിനെ ഏറ്റെടുത്തത്. 1900 കോടി ഡോളറിനായിരുന്നു ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ ഏറ്റെടുത്തത്.

ഫേസ്ബുക്ക് ഏറ്റെടുത്ത് കഴിഞ്ഞ് വലിയ വളര്‍ച്ചയാണ് വാട്‌സാപ്പിന് ഉണ്ടായത്. ഫേസ്ബുക്ക് ഏറ്റെടുത്തതിന് ശേഷം വോയിസ് കോളിംഗ് സൗകര്യം വാട്‌സ്ആപ്പില്‍ എത്തി. മാത്രമല്ല വാട്‌സ്ആപ്പിന്റെ വാര്‍ഷിക ഫീസ് ഒഴിവാക്കി വാട്‌സ്ആപ്പ് പൂര്‍ണ്ണമായും സൗജന്യമാക്കിയതായും സുക്കര്‍ബര്‍ഗ് അറിയിച്ചു.

കണ്ണൂര്‍: വധു ഒളിച്ചോടി, നാട്ടുകാര്‍ പുതിയ വധുവിനെ കണ്ടെത്തി വിവാഹം നടത്തി

 

English summary
One billion people now use WhatsApp. Congrats to Jan, Brian and everyone who helped reach this milestone!
topbanner

More News from this section

Subscribe by Email