Wednesday April 25th, 2018 - 11:29:pm
topbanner

മൈക്രോമാക്‌സിലും വോളറ്റ് സംവിധാനം വരുന്നു

NewsDesk
മൈക്രോമാക്‌സിലും വോളറ്റ് സംവിധാനം വരുന്നു

മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണുകളില്‍ മൊബൈല്‍ വോളറ്റ് ഏര്‍പ്പെടുത്തുന്നു. കമ്പനി പുറത്തിറക്കുന്ന പുതിയ മോഡല്‍ ഫോണുകളില്‍ മൊബൈല്‍ വോളറ്റ് സംവിധാനം ഏര്‍പ്പെടുത്തുക.നിലവിലുള്ള ഫോണുകളില്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റിലൂടെ പെയ്‌മെന്റ് സേവനങ്ങള്‍ സമന്വയിപ്പിക്കും.

മാര്‍ക്കറ്റിങ്ങിന്റെ ആദ്യഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഏതാണ്ട് 25 മില്യന്‍ കണക്റ്റഡ് മൊബൈല്‍ ഫോണുകളില്‍ പെയ്‌മെന്റ് സേവനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് മൈക്രോമാക്‌സിന്റെ വിലയിരുത്തല്‍.ജനുവരിമുതല്‍ മൊബൈല്‍ വോളറ്റ് സംവിധാനം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

പേ ടിഎം, ഒക്‌സിജന്‍ തുടങ്ങിയ മൊബൈല്‍ വോളറ്റ് കമ്പനികള്‍ വന്‍ വളര്‍ച്ചയാണ് കൈവരിക്കുന്നത്. ഈ വളര്‍ച്ച മനസിലാക്കിയാണ് മൈക്രോമാക്‌സും ഈ മേഖലയിലേക്ക് കടന്നുവരുന്നത്.ഹാര്‍ഡ്വെയര്‍ കമ്പനികളെല്ലാം ലോകത്താകമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഇതു മനസിലാക്കിയാണ് മൈക്രോമാക്‌സ് സോഫ്‌റ്റ്വെയര്‍ മേഖലയിലേക്ക് കൂടി കടക്കുന്നത്.

English summary
Micromax launch a native mobile wallet for its smartphones

More News from this section

Subscribe by Email