Wednesday November 14th, 2018 - 12:22:pm
topbanner

ഷവോമി റെഡ്മി 3S വരുന്നു

NewsDesk
ഷവോമി റെഡ്മി 3S വരുന്നു

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 3S, റെഡ്മി 3S പ്രൈം സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. റെഡ്മി 3S 6999 രൂപയാണ് വില. 8999 രൂപയാണ് റെഡ്മി 3S പ്രൈമിന്റെ വില. രണ്ട് ഫോണുകളും ഫഌപ്പ്ക്കാര്‍ട്ട് വഴിയും Mi.com വഴിമാത്രമായിരിക്കും വില്‍പ്പന. ഓഗസ്റ്റ് 9 മുതലാണ് വില്‍പ്പന ആരംഭിക്കുന്നത്.

മെറ്റല്‍ ബോഡിയോടുകൂടിയ റെഡ്മി 3S ന് 5 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയാണ്. 1.4 ജിഗാഹെഡ്‌സ് ഒക്ടാകോര്‍ ക്വാല്‍കോംമിനൊപ്പം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസ്സറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 16 ജിബി യാണ് ഇന്റേണല്‍ മെമ്മറി. എസ്.ഡി. കാര്‍ഡ് വഴി കൂട്ടാവുന്ന മെമ്മറി 128 ജി.ബി. PDAF ടെക്‌നോളജിയോടുകൂടിയ 13 എം.പി. പിന്‍ ക്യാമറയും 5 എം.പി. മുന്‍ ക്യാമറയുമാണ് ഫോണിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. 4100 mAh ആണ് ഫോണിന്റെ ബാറ്ററി പവ്വര്‍. ഒപ്പം 4G കണക്ടിറ്റിവിറ്റിയുമുണ്ട്. 3 ജി.ബി. RAM ആണ് റെഡ്മി 3S പ്രൈം ന് . 32 ജി.ബി. യാണ് ഇന്റേണല്‍ മെമ്മറി.

വിവാഹ പൂര്‍വ ലൈംഗിക ബന്ധവും, അമിതാഭ് ബച്ചനും; രേഖയുടെ ജീവചരിത്രം വിവാദത്തിലേക്ക്

പോണ്‍സൈറ്റ് കാണുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങളെക്കുറിച്ച് പുറംലോകം അറിയും

Read more topics: Lenovo, grabs 2nd, mobile
English summary
Lenovo grabs 2nd spot in Indian smartphone market
topbanner

More News from this section

Subscribe by Email