topbanner
Wednesday May 24th, 2017 - 7:50:am
topbanner

ലെനോവ കെ 4 നോട്ട് വിപണി കീഴടക്കാന്‍ എത്തുന്നു

NewsDesk
ലെനോവ കെ 4 നോട്ട് വിപണി കീഴടക്കാന്‍ എത്തുന്നു

ലെനോവ ഫോണുകളുടെ ജനപ്രീതി കണക്കിലെടുത്ത് കെ 3 നോട്ടിന് പിന്നാലെ മറ്റൊന്നുകൂടി വിപണിയില്‍ എത്തുന്നു. സാധാരണക്കാരന് പോക്കറ്റ് കാലിയാക്കാതെ സകല സൗകര്യങ്ങളോടുമുള്ള ഫോണ്‍ എന്ന ആഗ്രഹം സഫലമാക്കുന്നതു കൊണ്ടാണ് ലെനോവയിലേയ്ക്ക് കൂടുതല്‍ ഉപഭോക്താക്കളെ അടുപ്പിക്കാന്‍ കാരണം.

ലെനോവ കെ3നോട്ടിന് പിന്നാലെ ജനുവരിയാല്‍ കെ 4 നോട്ട് വിപണിയിലെത്തും. മുന്‍ഗാമിയായ കെ 3 നോട്ടില്‍ നിന്നു വലിയ മാറ്റങ്ങളോടെയാണ് കെ 4 നോട്ട് എത്തുന്നത്. കെ3 നോട്ട് പ്ലാസ്റ്റിക്കിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍ കെ 4 നോട്ടിന് ഫുള്‍ മെറ്റാലിക്ക് ബോഡിയാണ്.

1080*1920 പിക്‌സല്‍ റെസല്യൂഷനുള്ള 5. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് കെ 4 നോട്ടിനുള്ളത്. സുരക്ഷയുടെ ഭാഗമായി കെ 4 നോട്ടില്‍ ഫിന്‍ഗര്‍ പ്രിന്റ് സ്‌കാനര്‍ ലെനോവോ കൂട്ടിചേര്‍ത്തിട്ടുണ്ട്. മീഡിയടെക്ക് ഹീലിയോ എക്‌സ് 10 പ്രോസസറും കരുത്തു പകരുന്നു. മൂന്നു ജിബി റാം സപ്പോര്‍ട്ടോടെയെത്തുന്ന കെ 4 നോട്ടില്‍ ഇന്റേണല്‍ സ്റ്റോറേജ് 32 ജിബിയായിരിക്കും .

ക്യാമറയുടെ കാര്യത്തിലും മറ്റു കെ 4 നോട്ട് കരുത്തനാണ്. 13 എംപി പിന്‍ക്യാമറയും അഞ്ച് എംപി മുന്‍ക്യാമറയും സെല്‍ഫികള്‍ക്ക് നിറം പകരും. 2900 എംഎഎച്ച് ബാറ്ററിയാണുള്ളത്. മികച്ച ബാറ്ററി ബാക്കപ്പ് ഫോണിന് ലഭിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കുന്നു.

 

English summary
Lenovo K4 Note launch in India on January 5, 2016
topbanner topbanner

More News from this section

Subscribe by Email