Thursday November 15th, 2018 - 12:02:pm
topbanner

20 സെക്കന്റുകൊണ്ട് 95,000 ഫോണുകള്‍ വിറ്റ ലീ1 ന്റെ അടുത്ത വില്‍പന ഫിബ്രുവരി 16ന്

NewsDesk
20 സെക്കന്റുകൊണ്ട് 95,000 ഫോണുകള്‍ വിറ്റ ലീ1 ന്റെ അടുത്ത വില്‍പന ഫിബ്രുവരി 16ന്

വളരെ കുറഞ്ഞകാലം കൊണ്ട്തന്നെ സ്മാര്‍ട്ടഫോണ്‍ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ലീ1 ന്റെ സില്‍വര്‍ കളര്‍ ഡിസൈനിലുള്ള പുതിയ ഫോണ്‍ ഫിബ്രുവരി 16 ന് വിപണിയിലെത്തും.

ചൈനീസ് കമ്പനിയായ ലീഇകോ യുടെ സില്‍വര്‍ കളര്‍ ഡിസൈനിലുള്ള പുതിയ ഫോണാണ് അടുത്ത ഫ് ളാഷ്‌സെയിലില്‍ അവതരിപ്പിക്കുന്നത്. ആദ്യ ഫ് ളാഷ് സെയിലില്‍ രണ്ട് സെക്കന്റുകൊണ്ട് ലി 1 ന്റെ 70,000 ത്തോളം ഡിവൈസുകളും രണ്ടാമത്തെ ഫ് ളാഷ്‌സെയിലില്‍ 20 സെക്കന്റുകൊണ്ട് 95000 സ്മാര്‍ട്ട്‌ഫോണുകളുമാണ് ഫ് ളിപ്കാര്‍ട്ടില്‍ വിറ്റ് പോയത്.

ഇതോടെ കമ്പനി 555 സര്‍വീസ് സെന്ററുകളാണ് സ്ഥാപിച്ചത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും ഇത്രയും വലിയ വിജയം ഉണ്ടായതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ടെന്ന് ലീഇകോ കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ്സ് വിഭാഗം മേധാവി അതുല്‍ ജെയിന്‍ പറഞ്ഞു.

ജനുവരി 20 ന് ഇവര്‍ ലീമാക്‌സ്, ലീവണ്‍ എന്നീ രണ്ട് സൂപ്പര്‍ഫോണുകള്‍ ഇന്ത്യന്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയിരുന്നു. ലീ 1ന്റെ 2.2 ഏഒദകോര്‍ പ്രൊസ്സറില്‍ പ്രവര്‍ത്തിക്കുന്ന ലീ1 ല്‍ 32 ഏആ സ്‌റ്റോറേജ് സൗകര്യവും 5.5 ഇഞ്ച് ഡിസ്‌പ്ലേ എന്നീവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.

ISOCELL ടെക്‌നോളജിയോടു കൂടിയ 13 മെഗാപിക്‌സല്‍ ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറയും ബ്ലൂ ഗ്ലാസ് ഇന്‍ഫ്രാറെഡ് ഫില്‍റ്ററോടുകൂടിയ 5 എംപി ഫ്രണ്ട് ക്യാമറയും മറ്റൊരു സവിശേഷതയാണ്. ഡ്യൂല്‍ സിംമ്മായ ലീ 1 4ഏ സപ്പോര്‍ട്ടിങ്ങാണ്. 3,000MAH ബാറ്ററി ശേഷിയും മിറര്‍ ഫിനിഷോകൂടിയ ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റവും ലീ 1 ന് ആരാധകരെക്കൂട്ടുന്നു.

അതിശയിപ്പിക്കുന്ന വേഗതയുമായി എയര്‍ടെല്‍ ഇന്റര്‍നെറ്റ്

'പുതിയ നിയമം'; പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍

Read more topics: Le Max, Le 1s ,Launched
English summary
Le Max and Le 1s Launched in India
topbanner

More News from this section

Subscribe by Email