Monday November 19th, 2018 - 2:23:am
topbanner

പിക്കാസയ്ക്ക് പകരം ഇനി ഗൂഗിള്‍ ഫോട്ടോസ്

NewsDesk
പിക്കാസയ്ക്ക് പകരം ഇനി ഗൂഗിള്‍ ഫോട്ടോസ്

വാഷിംഗ്ടണ്‍: പിക്കാസയ്ക്ക് പകരം ഇനി ഗൂഗിള്‍ ഫോട്ടോസ്. അടുത്ത മൂന്നു മാസത്തിനകം പിക്കാസോയുടെ എല്ലാ സേവനങ്ങളും നിര്‍ത്തിയേക്കും പകരം ഇനി ഗൂഗിള്‍ ഫോട്ടോസ് ഫോട്ടോ ഷെയറിംങ് സേവനമായ പിക്കാസ നിര്‍ത്തുകയാണെന്ന് ഗൂഗിള്‍ വെള്ളിയാഴ്ച അറിയിച്ചു.

പിക്കാസയ്ക്ക് പകരം ഗൂഗിള്‍ ഫോട്ടോസ് ഉപയോഗപ്പെടുത്താനാണ് പദ്ധതി. ഇപ്പോള്‍ പിക്കാസയില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫോട്ടോകള്‍ ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റാനാകുമെന്നും ബ്ലോഗിലൂടെ ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഗൂഗിള്‍ ഫോട്ടോസിലൂടെ നിങ്ങള്‍ക്ക് ഫോട്ടോ അപ്പലോഡ് ചെയ്ത് നിങ്ങളുടെ ഓര്‍മ്മകള്‍ സൂക്ഷിക്കാമെന്നും ഗൂഗിള്‍ വിശദമാക്കുന്നു. പിക്കാസയെക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം ഇതുവഴി ഉപഭോക്താക്കള്‍ നല്‍ക്കാന്‍ കഴിയും എന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.

പുതിയ സിനിമക്കായി ഭാരം കുറച്ചു ദുല്‍ഖര്‍

മീരയെ ഓര്‍മ്മിച്ചത് കാവ്യമാത്രം

പതിനാറുകാരി മെട്രോ സ്‌റ്റേഷനില്‍ പ്രസവിച്ചു

Read more topics: Google Picasa, Google Photos
English summary
Google kills off Picasa to focus its efforts on Google Photos
topbanner

More News from this section

Subscribe by Email