topbanner
Tuesday June 27th, 2017 - 2:13:am
topbanner

യുപിഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുയോജ്യമായ യു-പോസുമായി ഫെഡറല്‍ ബാങ്ക്

NewsDesk
യുപിഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുയോജ്യമായ യു-പോസുമായി  ഫെഡറല്‍ ബാങ്ക്

കൊച്ചി: വ്യാപാരികള്‍ക്ക് ഇടപാടുകാരില്‍ നിന്ന് പണം സ്വീകരിക്കുന്നതിന് സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാനയ ലോട്‌സ യു-പോസ് (യുപിഐ പിഒഎസ്) ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ.കുര്യന് മെഷീന്‍ കൈമാറിയാണ് ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്.

സാധാരണ പിഒഎസ് മെഷീനുകള്‍ക്കു ബദലായുള്ള പുതിയ സംവിധാനമാണ് യു-പോസ്. വ്യാപാരി ബില്‍ തുക മെഷീനില്‍ രേഖപ്പെടുത്തുമ്പോള്‍തന്നെ ഒരു ക്യുആര്‍ കോഡ് സൃഷ്ടിക്കപ്പെടും. ഇടപാടുകാര്‍ ഏതെങ്കിലും ഒരു യുപിഐ ആപ് ഉപയോഗിച്ച് പ്രസ്തുത കോഡ് സ്‌കാന്‍ ചെയ്താല്‍ അപ്പോള്‍ തന്നെ ബില്‍ തുക വ്യാപാരിയുടെ അക്കൗണ്ടിലെത്തും. എയര്‍ പോര്‍ട്ട് ടാക്‌സി സേവനങ്ങള്‍ക്കുവേണ്ടി സിയാല്‍ ലോട്‌സ യു-പോസ് മെഷീനുകള്‍ വാങ്ങിക്കഴിഞ്ഞു.

Read more topics: Federal Bank, Lotza, U-POS machine,
English summary
Federal Bank launches Lotza U-POS machine