Friday July 20th, 2018 - 9:45:pm
topbanner
Breaking News

ഇരുചക്രവാഹനങ്ങളില്‍ ഡ്യൂവല്‍ മോഡ് തരംഗം : മാറ്റത്തിന്റെ വിപ്ലവവുമായി ദേശമംഗലം മലബാര്‍ കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

NewsDesk
ഇരുചക്രവാഹനങ്ങളില്‍ ഡ്യൂവല്‍ മോഡ് തരംഗം : മാറ്റത്തിന്റെ വിപ്ലവവുമായി ദേശമംഗലം മലബാര്‍ കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

തൃശൂര്‍: ഇരുചക്രവാഹനങ്ങളില്‍ മാറ്റത്തിന്റെ വിപ്ലവവുമായി ദേശമംഗലം മലബാര്‍ കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. ഒരേ വാഹനത്തില്‍ത്തന്നെ ഗിയറും ഗിയര്‍ലെസുമായി ഓടിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഡ്യൂവല്‍ മോഡിന്റെ കടന്നുവരവോടുകൂടി സ്‌കൂട്ടി, ബൈക്ക് എന്ന വേര്‍തിരിവില്ലാതാകും. പെണ്‍കുട്ടികളുടെ ചിരകാലസ്വപ്നമായ ബൈക്ക് ഓടിക്കുക എന്നത് ഇതോടെ പൂവണിയുകയാണ്.

ഉപയോക്താവിന്റെ ആവശ്യാനുസരണം ഏതു മോഡിലേക്കു വേണമെങ്കിലും ചെയ്ഞ്ച് ചെയ്യാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ഥികളായ നിധിന്‍ എം, പള്ളത്ത നന്ദു, പ്രസീന പി.എം, സെബിന്‍ സാബു, സൂരജ് എ.ജെ, പ്രോജക്ട് ഗെയ്ഡ് ഷിബു അഗസ്റ്റിന്‍ (അസിസ്റ്റന്റ് പ്രഫസര്‍) എന്നിവരുടെ കഴിഞ്ഞ കുറേക്കാലത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഈ ഡ്യൂവല്‍ മോഡ്.

ഓട്ടോമൊബൈല്‍ രംഗത്ത് നൂതന സാങ്കേതിക വിപ്ലവത്തിനു മാറ്റത്തിന്റെ അലയടിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഏതു ഇരുചക്രവാഹനങ്ങളിലും ഇത് ഘടിപ്പിക്കാന്‍ സാധിക്കും. വൈവിധ്യങ്ങള്‍ നിറഞ്ഞ തലച്ചോറുകളാണ് നമ്മുടെ നാടിനു ആവശ്യം എന്ന് മലബാര്‍ കോളജ് ചെയര്‍മാന്‍ കെ.എസ്. ഹംസ അഭിപ്രായപ്പെട്ടു. കൂട്ടായ പരിശ്രമത്തിന്റെ പരിണതഫലമാണ് ഈ വിജയം എന്നത് മെക്കാനിക്കല്‍ വിഭാഗം മേധാവി എ. അനീഷ് പറഞ്ഞു.

English summary
Dual mode in two wheeler Malabar College Desamangalam
topbanner

More News from this section

Subscribe by Email