Saturday November 17th, 2018 - 8:56:pm
topbanner

റോബോട്ടിക് വിസ്മയവുമായി ഏഴ് വയസുകാരന്‍ സാരംഗ്‌സുമേഷ്

NewsDesk
റോബോട്ടിക് വിസ്മയവുമായി ഏഴ് വയസുകാരന്‍ സാരംഗ്‌സുമേഷ്

കൊച്ചി: ആരക്കുന്നത്തെ ടോക് എച് ഇന്‍സ്‌ററിററ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി നടത്തിയ ടെക്‌ഫോസ് 2കെ16 പ്രദര്‍ശനത്തില്‍ ഏഴു വയസുകാരന്‍ സാരംഗ്‌സുമേഷിന്റെ പ്രകടനം ശ്രദ്ധേയമായി. സയന്‍സ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ പ്രദര്‍ശനത്തിനൊപ്പമാണ് സാരംഗ് തന്റെ പ്രതിഭ വെളിവാക്കിയത്.

മൂന്നു റോബോട്ടുകളാണ് സാരംഗ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. ശുചീകരണം നടത്തുന്ന റോബോട്ട്, റോബോട്ടിക് കൈ, അന്ധര്‍ക്കുളള വാക്കിംഗ്‌സ്‌ററിക് എന്നിവയായിരുന്നു സാരംഗ് ഒരുക്കിയത്. കമ്പ്യൂട്ടര്‍ സൊസൈററിഓഫ് ഇന്ത്യ, ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ് മന്റ്‌സെന്റര്‍ എന്നിവയുടെസഹകരണത്തോടെ ടിസ്‌ററിലെ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വകുപ്പാണ്‌ടെക് ഫോസ് സംഘടിപ്പിച്ചത്.

സാരംഗെന്ന കൊച്ചു കുട്ടിയുടെ പ്രകടനത്തില്‍ അത്ഭുതപ്പെട്ടിരിക്കുകയാണെന്ന് ടിസ്റ്റ് പ്രിന്‍സിപ്പല്‍ ഡോ ഡി വിന്‍സന്റ് എച് വില്‍സണ്‍ പറഞ്ഞു. റോബോട്ടുകളുടെ പ്രവര്‍ത്തനം മാത്രമല്ല, ലേഗോ റോബോട്ടിക് കിററ് ഉപയോഗിച്ച് അവ നിര്‍മ്മിച്ച വിധവും മററ് വിശദാംശകളും ഭംഗിയായി സാരംഗ് വിവരിച്ചുതന്നുവെന്നും ഡോ വില്‍സന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലുടനീളമുളള എന്‍ജിനീയറിംഗ്, സയന്‍സ്, പോളിടെക്‌നിക് കോളേജുകളില്‍ നിന്നുളള 25 പ്രൊജക്ടുകള്‍ മേക്കേഴ്‌സ് പാര്‍ട്ടിയില്‍ പങ്കെടുത്തു. രണ്ട് ദിവസത്തെ പ്രദര്‍ശനത്തിനോടനുബന്ധിച്ചാണ് മേക്കേഴ്‌സ് പാര്‍ട്ടി സംഘടിപ്പിച്ചത്. വിവധ തരത്തിലുളള ബൗദ്ധിക വിജ്ഞാനം പങ്കു വയ്ക്കുന്ന സംഘങ്ങളുമായുളള കൂടിക്കാഴ്ചയാണ് ഇതിന്റെ പ്രത്യേകത.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍വികസിപ്പിക്കുന്നതില്‍യുവ എന്‍ജിനീയര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ ്'ടെക്‌ഫോസ്' മേള സംഘടിപ്പിച്ചത്. ആന്‍ഡ്രോയിഡ്, അര്‍ഡുയിനോ എന്നീ വിഷയങ്ങളില്‍ വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചു. ഓപ്പണ്‍ സോഴ്‌സ് ഒളിമ്പ്യാഡാണ് മറ്റൊരു സവിശേഷത. കോഡെഴുത്തു മത്സരം, ഓപ്പണ്‍ സോഴ്‌സ് ക്വിസ് എന്നിവ ഒളിമ്പ്യാഡില്‍ ഉള്‍പ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളും, അധ്യാപകരും വിദഗ്ധരുമടക്കം അഞ്ഞൂറോളം പേര്‍ ടെക് ഫോസില്‍ പങ്കെടുത്തു.

മീറ്റിങ് മണിക്കൂറുകള്‍ നീണ്ടു; യുവതി സഹപ്രവര്‍ത്തകര്‍ക്ക് മേല്‍ മുലപ്പാല്‍ ചീറ്റിച്ചു

Read more topics: TIST, TECH FOSS
English summary
Class-2 boy’s robotic models the cynosure of TECH FOSS 2K16 at TIST
topbanner

More News from this section

Subscribe by Email