Friday May 24th, 2019 - 5:39:pm
topbanner
topbanner

കേരളത്തിന്‍റെ ഐടി മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ നാല് ബൃഹദ് പദ്ധതികള്‍

NewsDesk
കേരളത്തിന്‍റെ ഐടി മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ നാല് ബൃഹദ് പദ്ധതികള്‍

തിരുവനന്തപുരം: ടെക്നോസിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഉള്‍പ്പെടെ കേരളത്തിലെ ഐടി മേഖലയ്ക്ക് കുതിപ്പേകുന്ന മികച്ച നാല് ബൃഹദ് പദ്ധതികള്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ തലത്തിലെ ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് ഫെസിലിറ്റി 'സ്വതന്ത്ര', കേരളത്തിന്‍റെ നൈപുണ്യ വിതരണ പ്ലാറ്റ് ഫോം (എസ്ഡിപികെ), സ്പേസ് ടെക് ആപ്ലിക്കേഷന്‍ ഡവലപ്മെന്‍റ് ഇക്കോസിസ്റ്റം (എസ്ടിഎഡിഇ) എന്നീ സമഗ്രവികസന പദ്ധതികളുടെ ഉദ്ഘാടനവും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

സംസ്ഥാനത്തിന്‍റെ സാങ്കേതിക കുതിപ്പിന് നാഴികക്കല്ലാകുന്ന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ മുഖ്യമന്ത്രി ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു.

ടെക്നോസിറ്റിയിലാണ് കൊച്ചിക്കുശേഷം കേരളത്തിലെ രണ്ടാമത്തെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ നിലവില്‍ വരുന്നത്. 2.5 മില്യണ്‍ ചതുരശ്ര അടിയിലുള്ള വേള്‍ഡ് ട്രേഡ് സെന്‍റര്‍ ബ്രിഗേഡ് ഗ്രൂപ്പ് പൂര്‍ത്തിയാക്കുന്നതോടെ 15,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം ടെക്നോപാര്‍ക്ക് സിഇഒ ശ്രീ ഋഷികേശ് നായരും ബ്രിഗേഡ് എന്‍റര്‍പ്രൈസസ് സിഎംഡി എംആര്‍ ജയശങ്കറും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈമാറി.

ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറിന്‍റെ (ഐസിഫോസ്) 'സ്വതന്ത്ര'യില്‍ ഫോസ് ഇന്‍കുബേഷന്‍ സെന്‍ററും പരിശീലന ഇടങ്ങളും പ്രവര്‍ത്തിക്കും. സുസ്ഥിര സാമ്പത്തിക വികസനം അടിസ്ഥാനമാക്കിയ സര്‍ക്കാരിന്‍റെ നയമായ വിവരലഭ്യത ജനകീയമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

ഐടി വ്യവസായവും കോളേജുകളും തമ്മിലുളള അകലം ഇല്ലാതാക്കുന്നതിനാണ് കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡിന്‍റെ (കെഎസ്ഐടിഐ) എസ്ഡിപികെ പ്രാമുഖ്യം നല്‍കുന്നത്. സംസ്ഥാനത്തെ 150 കോളേജുകളുമായി തത്സമയ ടെലി പ്രസന്‍സ് നെറ്റ്വര്‍ക്കുമായി ഇത് ബന്ധിപ്പിച്ചിട്ടുണ്ട്. എസ്ഡിപികെയുടെ ഔദ്യോഗിക വെബ്സൈറ്റും ചടങ്ങില്‍ പ്രകാശനം ചെയ്തു.

സ്പെയിസ് ടെക് അരീനയിലുള്ള സാറ്റ്ഷുവര്‍, ബെല്ലാട്രിക്സ്, അഗ്നികൂള്‍ എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ എസ്ടിഎഡിഇയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിപത്രം കെഎസ്യുഎം സിഇഒ ഡോ. സജി ഗോപിനാഥിന്‍റെ സാന്നിധ്യത്തില്‍ കേരള ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ വിതരണം ചെയ്തു. എയര്‍ബസ് ബിസ് ലാബ്സും കെഎസ്യുഎമ്മിനൊപ്പം ഇതിനായി സഹകരിക്കുന്നുണ്ട്.

സംസ്ഥാനത്തെ യുവജനങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും മികച്ച വരുമാനം ലഭ്യമാക്കുന്ന തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നും ചടങ്ങില്‍ അദ്ധ്യത വഹിച്ച ടൂറിസം സഹകരണ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ സ്വാഗതവും ഐസിഫോസ് ഡയറക്ടര്‍ ഡോ ജയശങ്കര്‍ പ്രസാദ് നന്ദിയും പറഞ്ഞു. ഡോ. ചിത്ര ഐടി മിഷന്‍ ഡയറക്ടര്‍, ശ്രീ സന്തോഷ് കുറുപ്പ് സിഇഒ ഐസിടി അക്കാദമി, മുഖ്യമന്ത്രിയുടെ ഐടി വിദഗ്ധരായ ശ്രീ അരുണ്‍ ബാലചന്ദ്രന്‍, ശ്രീ ഹര്‍ഷന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read more topics: CM, pinarayi, Kerala,
English summary
CM launches four high-end projects to uplift Kerala’ IT ecosystem
topbanner

More News from this section

Subscribe by Email