Saturday February 23rd, 2019 - 2:25:am
topbanner

ബ്ലാക്ക് ബെറി ഫുള്‍ ടച്ച്‌ സ്ക്രീന്‍ മൊബൈലുകൾ പുറത്തിറക്കാനൊരുങ്ങുന്നു

suvitha
ബ്ലാക്ക് ബെറി ഫുള്‍ ടച്ച്‌ സ്ക്രീന്‍ മൊബൈലുകൾ പുറത്തിറക്കാനൊരുങ്ങുന്നു

ഫുള്‍ ടച്ച്‌ സ്ക്രീന്‍ മൊബൈലുകളുമായി ബ്ലാക്ക്ബെറി. പുതിയ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ കാലം ഈട് നില്‍ക്കുന്ന ഫുള്‍ ടച്ച്‌ സ്ക്രീന്‍ മൊബൈലുകളാണ് ബ്ലാക്ക് ബെറി പുറത്തിറക്കാനൊരുങ്ങുന്നത്. സ്മാര്‍ട്ട് ഫോണുകളായ ഐഫോണ്‍, സാംസംഗ് എന്നിവയെക്കാളും വില കുറവായിരിക്കും ബ്ലാക്ക്ബെറിയുടെ പുതിയ ഫോണിനെന്ന് ടിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്കോയിസ് മാഹീയു പറഞ്ഞതായി എന്‍ഗാഡ്ജെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കീവണ്‍ എന്ന പേരില്‍ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ആയിരുന്നു ബ്ലാക്ക്ബെറി അവസാനമായി പുറത്തിറക്കിയത്. 39,990 രൂപയായിരുന്നു വിപണിയില്‍ ഇതിന്റെ വില. പുതിയ ഫോൺ ഒക്ടോബറോടെ വിപണിയിലെത്തിയേക്കും.

Viral News

English summary
Blackberry Full Touch Screen Mobiles Is going to be released
topbanner

More News from this section

Subscribe by Email