Thursday November 15th, 2018 - 4:00:pm
topbanner

കസ്റ്റമേഴ്‌സിനെ പുഞ്ചിരിയോടെ വരവേല്‍ക്കാന്‍ ബി.എസ്.എന്‍.എല്‍

NewsDesk
കസ്റ്റമേഴ്‌സിനെ പുഞ്ചിരിയോടെ വരവേല്‍ക്കാന്‍ ബി.എസ്.എന്‍.എല്‍

എത്രയൊക്കെ വില കുറച്ചാലും ഓഫറുകള്‍ നല്‍കിയാലും കസ്റ്റമര്‍ സര്‍വ്വീസിനെക്കുറിച്ചു പറയുമ്പോള്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളുടെ മട്ടു മാറും. എന്നാല്‍ നല്ല സര്‍വ്വീസ് ലഭിക്കുന്നില്ല എന്ന സ്ഥിരം പരാതിയില്‍ നടപടിയെടുക്കാനും, സര്‍വ്വീസിന്റെ മുഖം മിനുക്കാനും ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ് ബി.എസ്.എന്‍.എല്‍. ഇതിന്റെ ഭാഗമായി സഹായം ചോദിച്ചെത്തുന്നവരെ പുഞ്ചിരിയോടെ വരവേല്‍ക്കണമെന്നാണ് ബി.എസ്.എന്‍.എല്‍ സി.എം.ഡിയായ അനുപമം ശ്രീവാസ്തവ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശം.
 
പുഞ്ചിരിക്കൊപ്പം നല്ല സര്‍വ്വീസ് (Service With A Smile) നല്‍കാന്‍ ജീവനക്കാര്‍ പ്രതിജ്ഞാബദ്ധരായിരിക്കുകയാണെന്നാണ് ശ്രീവാസ്തവ പ്രസ്താവനയില്‍ പറയുന്നത്.
 
'Service With A Smile  എന്നത് ഇതുവരെ ബി.എസ്.എന്‍.എലിന് അന്യമായിരുന്നു. നെറ്റ്‌വര്‍ക്കിനെക്കുറിച്ചും, ഉപകരണങ്ങളെക്കുറിച്ചും, OFC കേബിളിനെക്കുറിച്ചുമെല്ലാം ആളുകള്‍ പറയുമെങ്കിലും മികച്ച സര്‍വ്വീസ് നല്‍കുന്നതിലാണ് കാര്യം. സര്‍ക്കാര്‍ 'ഗുഡ് ഗവര്‍ണന്‍സ് വീക്ക്' ആഘോഷിക്കുന്ന വേളയില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും പുഞ്ചിരിയോടെ സേവനം നല്‍കുക എന്നതില്‍ കവിഞ്ഞൊരു തീം ബി.എസ്.എന്‍.എലിന് നല്കാനില്ല' ശ്രീവാസ്തവ അറിയിച്ചു.
 
2016 ജനുവരി 1 മുതല്‍ ഈ തീം നിലവില്‍ വരുമെന്നും, ഇതിന് 'എക്‌സ്പയറി ഡേറ്റ്' ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
 

English summary
BSNL's new customer service Service with a Smile
topbanner

More News from this section

Subscribe by Email