Tuesday November 13th, 2018 - 10:28:am
topbanner

3 ജി യിൽ നിന്ന് 5 ജി യിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ബി എസ് എൻ എൽ

renjini
3 ജി യിൽ നിന്ന് 5 ജി യിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ബി എസ് എൻ എൽ

ഹൈദരാബാദ്: 4ജിയിൽ നിന്ന് 5 ജി യിലേക്ക് അഗോള വ്യാപകമായി ചുവടുവയ്ക്കാനൊരുങ്ങുമ്പോൾ ഇന്ത്യയിൽ 5 ജി നൽകാൻ തയ്യാറെടുക്കുകയാണ് ബി എസ് എൻ എൽ.3ജിയില്‍നിന്ന് 5ജിയിലേയ്ക്ക് ചേക്കേറുന്നത്
ബിഎസ്എന്‍എലിനുമുമ്പ് രാജ്യത്ത് ആരും 5ജി അവതരിപ്പിക്കില്ലെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ വ്യക്തമാക്കി. 

4ജി നൽകാൻ പറ്റാത്ത നഷ്ടം മറികടക്കാൻ 5 ജികൊണ്ട് കഴിയുമെന്നാണ് ഇവർ പറയുന്നത്.എന്നുമുതല്‍ 5ജി നെറ്റ് വര്‍ക്ക് ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞില്ല. 2020 ജൂണോടെ ലോകത്തൊട്ടാകെ 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ 2019ല്‍തന്നെ ലഭ്യമായേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. 

5ജി നടപ്പാക്കുന്നതിന്റെ ഭാഗമായി നോക്കിയ, എന്‍ടിടി അഡ്വാന്‍സ് ടെക്‌നോളജി തുടങ്ങിയ ആഗോള ഓപ്പറേറ്റര്‍മാരുമായി ബിഎസ്എന്‍എല്‍ ഇതിനകം കരാറിലെത്തിയിട്ടുണ്ട്. 


Read more topics: BSNL, 5G, mobile,
English summary
BSNL is ready to step down from 3G to 5G
topbanner

More News from this section

Subscribe by Email