topbanner
Wednesday May 24th, 2017 - 5:21:pm
topbanner

ആപ്പിള്‍ ഐഫോണുകള്‍ ബംഗളുരുവില്‍ നിര്‍മ്മിക്കും

NewsDesk
ആപ്പിള്‍ ഐഫോണുകള്‍ ബംഗളുരുവില്‍ നിര്‍മ്മിക്കും

അപ്പിളിന്റെ ഐ ഫോണുകള്‍ ഇനിമുതല്‍ ഇന്ത്യയിലും നിര്‍മ്മിക്കും.  പദ്ധതിയെ സ്വാഗതം ചെയ്തുകൊണ്ട് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിതീകരിക്കുന്നത്.  കഴിഞ്ഞ വര്‍ഷം ആപ്പിള്‍ സിഇഒ ടിം കുക്ക് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയുമായി മൊബൈല്‍ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി കര്‍ണാടക സര്‍ക്കാര്‍ വളരെ വിപുലവും സുതാര്യവുമായ നിയമങ്ങളാണ് നടപ്പിലാക്കുന്നത്. ഇന്ത്യയില്‍തന്നെ നിര്‍മ്മാണം ആരംഭിച്ചാല്‍ ഐഫോണുകള്‍ക്ക് വില കുറയുമെന്നാണ് ഐഫോണ്‍ ആരാധകരുടെ പ്രതീക്ഷ.

ആപ്പിള്‍ അധികൃതര്‍ നേരത്തെയും നിര്‍മ്മാണ യൂണിറ്റിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും അവയെല്ലാം പല കാരണങ്ങളാല്‍ തള്ളപ്പെടുകയായിരുന്നു. പുതിയ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു എന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more topics: Apple, iPhones, Bengaluru
English summary
Apple iPhones will be manufactured in Bengaluru
topbanner topbanner

More News from this section

Subscribe by Email