Wednesday October 16th, 2019 - 11:14:am
topbanner

ആപ്പിളിന്റെ ഐ ഫോണ്‍ 6C വരുന്നു

NewsDesk
ആപ്പിളിന്റെ ഐ ഫോണ്‍ 6C വരുന്നു

6Sനും 6S പ്ലസിനും ശേഷം മാര്‍ക്കറ്റ് പിടിക്കാന്‍ വീണ്ടും ആപ്പിളെത്തുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ 6C 2016 മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്ന വാര്‍ത്തകള്‍ക്കിടെ ഫോണിനെപ്പറ്റിയുള്ള പുതിയ ചില വിവിരങ്ങള്‍ കൂടി ചോര്‍ന്നു കിട്ടിയിരിക്കുകയാണ്.
 
4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണില്‍ 2 ജിബി ആകും റാം എന്നാണ് പുതിയ വാര്‍ത്ത. കമ്പനി അതീവ രഹസ്യമാക്കി വച്ചിരിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് ചൈനീസ് ബ്ലോഗ് ആയ MyDrivers ആണ്.
 
1136X640 പിക്‌സല്‍ റസല്യൂഷനാകും 6Cയുടെ ഡിസ്‌പ്ലേയ്ക്ക് ഉണ്ടാകുക. എന്നാല്‍ 3ഉ ടച്ച് ഡിസ്‌പ്ലേ ഉണ്ടാകില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. മുന്‍ മോഡലായ 5Sനേക്കാള്‍ അല്‍പ്പംകൂടി പവര്‍ അധികമായി 1642 mAh ബാറ്ററി ആകും ഫോണിന് ഉണ്ടാകുക എന്നും പറയപ്പെടുന്നു. ഫോണ്‍ ഹാങ് ആകാതിരിക്കാന്‍ മികച്ച A9 പ്രൊസസര്‍ ആണേ്രത ഉപയോഗിക്കുന്നത്. ഐ ഫോണ്‍ 6ല്‍ ഉപയോഗിച്ചതുപോലെ 2.5D കര്‍വ്ഡ് ഗ്ലാസും 6Cയില്‍ ഉപയോഗിക്കും.
 
ക്യാമറാ വിശേഷങ്ങളും ഹരം കൊള്ളിക്കുന്നതാണ്. 8 MP ഫേസ്‌ടൈം എച്ച്ഡി ക്യാമറയാണ് മുന്നില്‍. ടച്ച് ഐ.ഡി ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഫോണിന് കൂടുതല്‍ സുരക്ഷയൊരുക്കും. 
 
ഐ ഫോണ്‍ 6Cയുടെ 16 ജിബി മോഡലിന് 40,100 രൂപ വിലയുണ്ടാകുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം അവസാനത്തോടെ 20 മുതല്‍ 30 വരെ മില്ല്യണ്‍ 6C ഫോണുകള്‍ വില്‍ക്കാനാണേ്രത ആപ്പിളിന്റെ പ്ലാന്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Apple, Iphone
English summary
Apple IPhone 6c launching
topbanner

More News from this section

Subscribe by Email