topbanner
Monday February 19th, 2018 - 11:28:am
topbanner
Breaking News

റാഫേല്‍ ബെനിറ്റിസിനെ റയല്‍ പുറത്താക്കി; സിനദിന്‍ സിദാന്‍ പുതിയ കോച്ച്

NewsDesk
റാഫേല്‍ ബെനിറ്റിസിനെ റയല്‍ പുറത്താക്കി; സിനദിന്‍ സിദാന്‍ പുതിയ കോച്ച്

മാഡ്രിഡ്: ടീമിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തെ തുടര്‍ന്ന് റയല്‍ മാഡ്രിഡ് കോച്ച് റാഫേല്‍ ബെനിറ്റിസിനെ ക്ലബ്ബ് അധികൃതര്‍ പുറത്താക്കി. മൂന്നു വര്‍ഷത്തെ കരാറില്‍ റയലില്‍ എത്തിയ ബെനറ്റിസിനെ ഏഴുമാസം കഴിയുമ്പോഴാണ് റയല്‍ പുറത്താക്കുന്നത്.

ലാ ലീഗയില്‍ അവസാന മത്സരത്തില്‍ റയല്‍ സമനിലയില്‍ കുരുങ്ങിയതിന് പിന്നാലെയാണ് ബെനിറ്റിസിന്റെ പുറത്താകല്‍. പതിനെട്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ സ്പാനിഷ് ലീഗില്‍ 37 പോയിന്റുമായി റയല്‍ മൂന്നാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്‌സ രണ്ടു പോയിന്റ് വ്യത്യാസത്തില്‍ രണ്ടാമത് നില്‍ക്കുമ്പോള്‍ 18 കളിയില്‍ 41 പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡ് ഒന്നാംപടിയിലുണ്ട്.

ബി ടീം പരിശീലകന്റെ സ്ഥാനത്തുനിന്നാണ് മുന്‍ റയല്‍ മഡ്രിഡ് താരമായ സിനദിന്‍ സിദാന്‍ റയലിന്റെ പ്രധാന മുഖ്യ പരിശീലക സ്ഥാനത്തേക്ക് വരുന്നത്. തന്റെ ഹൃദയവും ആത്മാവും പുതിയ ജോലിക്ക് സമര്‍പ്പിക്കാന്‍ പോവുകയാണെന്ന് സിദാന്‍ പുതിയ തീരുമാനത്തില്‍ പ്രതികരിച്ചു.

 

English summary
Zinedine Zidane replaces Rafael Benitez as Real Madrid coach
topbanner

More News from this section

Subscribe by Email