Monday November 12th, 2018 - 11:32:pm
topbanner

നിങ്ങളുടെ സ്‌നേഹമാണ് ഞങ്ങളെ അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്നത്; വിരാട് കോലി ആരാധകരോട് പറയുന്നു

suji
നിങ്ങളുടെ സ്‌നേഹമാണ് ഞങ്ങളെ അധ്വാനിക്കാന്‍ പ്രേരിപ്പിക്കുന്നത്; വിരാട് കോലി ആരാധകരോട് പറയുന്നു

ലീഡ്‌സ്: ലീഡ്‌സ് ഹെഡിംഗ്‌ലിയില്‍ ഇംഗ്ലണ്ടിന് എതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിന് മുന്നോടിയായി ആരാധകരോടുള്ള ആദരവ് പ്രകടമാക്കി ക്യാപ്റ്റന്‍ വിരാട് കോലി. മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാണ്. ഒരു വിജയം അകലെയാണ് ഇന്ത്യയുടെ ചരിത്ര നിമിഷം അകന്ന് നില്‍ക്കുന്നത്.

ആരാധകരുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് കോലി അവസാന പോരാട്ടത്തിന് മുന്‍പ് രംഗത്തെത്തിയത്. ആരാധകരാണ് തന്നെയും ഇന്ത്യന്‍ ടീമിനെയും പ്രോത്സാഹിപ്പിക്കുന്നതെന്ന് ക്യാപ്റ്റന്‍ പറയുന്നു. ഇതാണ് ഇന്ത്യന്‍ കൂടുതല്‍ അധ്വാനിക്കാനും, മെച്ചപ്പെടാനും പ്രേരിപ്പിക്കുന്നത്, കോലി വ്യക്തമാക്കി.

സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ന്ന് ഒപ്പം ആലപിക്കുന്ന ഇന്ത്യന്‍ ആരാധകരുടെ വീഡിയോയാണ് വിരാട് കോലി പങ്കുവെച്ചത്. ദേശീയ ഗാനം തീരുന്നതോടെ ആര്‍പ്പുവിളിയും, ഡോല്‍ വാദ്യവും ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്.

'ഈ വീഡിയോ കാണുമ്പോള്‍ ഒരു അനുഭവമാണ്. ഈ പിന്തുണയ്ക്ക് നന്ദി. നിങ്ങളുടെ ആരവവും, സ്‌നേഹവും പ്രചോദനമാണ് ഓരോ തവണയും കൂടുതല്‍ അധ്വാനിക്കാന്‍', വിരാട് കോലി കുറിച്ചു.

 

Read more topics: kohli, fan, motivate
English summary
your love motivates us to keep trying harder kohli to fan
topbanner

More News from this section

Subscribe by Email