Sunday June 24th, 2018 - 11:51:pm
topbanner
Breaking News

ട്വിറ്ററില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് വനിതാ താരത്തോട് വിരാട് കോഹ്‌ലി പറഞ്ഞത് ഇതാണ്

suji
ട്വിറ്ററില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയ ഇംഗ്ലീഷ് വനിതാ താരത്തോട് വിരാട് കോഹ്‌ലി പറഞ്ഞത് ഇതാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ആരാധകബാഹുല്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. താരത്തിന്റെ ഗ്ലാമര്‍ ഇഷ്ടപ്പെടുന്ന വനിതാ ആരാധകരുടെ എണ്ണവും ഒട്ടും കുറവല്ല. ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റര്‍ ഡാനിയേല്‍ വ്യാറ്റാണ് ഈ ആരാധികമാരില്‍ ഒരാള്‍. ആരാധന മൂത്ത് ഒരിക്കല്‍ ട്വിറ്ററില്‍ ഡാനിയേല ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു.

2014 ഇംഗ്ലണ്ട് ടി20 ലോകകപ്പ് അരങ്ങേറവെയായിരുന്നു ഡാനിയേല ഈ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ ഇതോടെ താരത്തിനെതിരെ വന്‍തോതില്‍ ട്രോളുകള്‍ പൊട്ടിപ്പുറപ്പെട്ടു. വിരാട് അനുഷ്‌കയുമായി പ്രണയത്തിലാണെന്ന് ചിലര്‍ ഓര്‍മ്മിപ്പിച്ചെങ്കിലും ഡാനിയേല വിശ്വസിച്ചില്ല. ഒടുവില്‍ ടൂര്‍ണമെന്റിനിടെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയും അരങ്ങേറിയപ്പോഴാണ് ഇമ്മാതിരി കാര്യങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യമായി പ്രഖ്യാപിച്ച് കളയരുതെന്ന് വിരാട് ഓര്‍മ്മിപ്പിച്ചത്.

ഡാനിയേലയുടെ ട്വീറ്റ് നാട്ടില്‍ പാട്ടായതോടെ വീട്ടില്‍ നിന്ന് വരെ ചോദ്യം വന്നിരുന്നതായി വിരാട് വനിതാ താരത്തോട് പറഞ്ഞു. ആരാധന മൂത്ത് അബദ്ധം പറ്റിയതാണെന്ന നിലപാടിലായിരുന്നു ഡാനിയേല. എന്തായാലും ഇംഗ്ലീഷ് വനിതാ താരത്തിന് തന്റെ ബാറ്റ് സമ്മാനം നല്‍കിയാണ് വിരാട് മടങ്ങിയത്. ഈ ബാറ്റാണ് ഡാനിയേല ഇംഗ്ലീഷ് നിരയില്‍ ഇറങ്ങുമ്പോള്‍ ഉപയോഗിക്കുന്നത്. വിരുഷ്‌ക വിവാഹത്തിന് ശേഷം ദമ്പതികളെ ആശംസ അറിയിക്കാനും ഡാനിയേല തയ്യാറായിരുന്നു.

 

Read more topics: Twitter, kohli ,danni wyatt
English summary
you cant do such things on Twitter kohli told danni wyatt

More News from this section

Subscribe by Email