Thursday October 18th, 2018 - 7:30:pm
topbanner
Breaking News

മുപ്പത്തിയൊന്നു ദിനരാത്രങ്ങള്‍ ഇനി ഫുട്‌ബോള്‍ വസന്തം; ലോകകപ്പ് ഫുട്‌ബോളിന് ഇന്നു കിക്കോഫ്

Jikku Joseph
മുപ്പത്തിയൊന്നു ദിനരാത്രങ്ങള്‍ ഇനി ഫുട്‌ബോള്‍ വസന്തം; ലോകകപ്പ് ഫുട്‌ബോളിന് ഇന്നു കിക്കോഫ്

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന് ഇന്നു കിക്കോഫ്. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. മോസ്‌കോ യിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ഒട്ടനവധി സവിശേഷതകളുമായാണ് ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം രാത്രി 8:30 മുതല്‍ ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ഉദ്ഘാടന മത്സരം. ലോകം റഷ്യയിലേക്ക് അതിന് അരമണിക്കൂര്‍ മുമ്പേ ലോകത്തെ വിസ്മയിപ്പിക്കാന്‍ റഷ്യ ഒരുക്കിവച്ചിരിക്കുന്ന കൗതുകങ്ങളും വര്‍ണവിസ്മയങ്ങളുമായി ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറും.

ഉദ്ഘാടനം മത്സരം നിയന്ത്രിക്കുന്നത് നെസ്റ്റര്‍ പിറ്റാന ലോകകപ്പില്‍ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരം നിയന്ത്രിക്കുന്നത് അര്‍ജന്റീനിയന്‍ റഫറിയായ നെസ്റ്റര്‍ പിറ്റാനയാണ്. പിറ്റാനയെ സഹായിക്കാനായി പാബ്ലോ ബെല്ലാറ്റി, ഹെര്‍നാണ്‍ മെയ്ദാന എന്നിവരാണ് സൈഡ് ലൈനില്‍. ബ്രസീലില്‍ നിന്നുള്ള സാന്ദ്രോ റിച്ചിയെ ഫോര്‍ത്ത് ഒഫീഷ്യലായി തെരഞ്ഞെടുത്തപ്പോള്‍ ഇറ്റലിയില്‍ നിന്നുള്ള മാസിമിലിയാനോ ഇരാറ്റിയാണ് വിഡിയോ അസിസ്റ്റന്റ് റഫറി.

ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, പോര്‍ചുഗല്‍ തുടങ്ങി ലോകകപ്പിനുള്ള 32 ടീമുകളും റഷ്യയിലെത്തി. ആറാം കപ്പെന്ന കിനാവ് പുലര്‍ന്നു കാണാന്‍ കാനറികള്‍ക്ക് നെയ്മറും ഗബ്രിയേല്‍ ജീസസും കുട്ടീഞ്ഞ്യോയുമുണ്ട്. സിംഹാംസനം വിട്ടുകൊടുക്കാത്ത ജര്‍മ്മന്‍ കിനാക്കളിലെ രാജകുമാരന്മാര്‍ ഓസിലും മുള്ളറും വെര്‍ണറുമാണ്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അത്യാധുനിക ശില്‍പചാരുതയോടെയും സാങ്കേതികത്തികവിലും നിര്‍മിച്ച ലുഷ്‌നികി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ആരംഭിച്ച് ജൂലൈ 15-ന് ഇവിടെത്തന്നെ കൊടിയിറങ്ങും.

ഈജിപിത് സൂപ്പര്‍ താരം മുഹമ്മദ് സലയ്ക്ക് യുറുഗ്വായ്ക്കെതിരായ ആദ്യ മത്സരം നഷ്ടമായേക്കും. നേരത്തെ താന്‍ പൂര്‍ണ ആരോഗ്യവാനാണ് എന്നും ആദ്യ മത്സരംതന്നെ കളിക്കാനാകുമെന്നും സല ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഈജിപ്ഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് അത്ര ഉറപ്പില്ല. സല കളിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ച് ഫെഡറേഷന്‍ മേധാവി യഹാബ് ലഹീദ തന്നെ രംഗത്തെത്തി. താരം പൂര്‍ണ ആരോഗ്യവാനായി കളിക്കുന്നതിന് കാത്തിരിക്കുകയാണ് എന്നും ലഹീദ പറഞ്ഞു.

English summary
worldcup football kickoff today in russia
topbanner

More News from this section

Subscribe by Email