Saturday November 17th, 2018 - 11:41:pm
topbanner

ബ്രസീലിന്റെ ഞെട്ടിക്കുന്ന സമനില ടെന്‍ഷന്‍ കൊണ്ട്; കളി മെച്ചപ്പെടണമെന്ന് കോച്ച് ടിറ്റെ

suji
 ബ്രസീലിന്റെ ഞെട്ടിക്കുന്ന സമനില ടെന്‍ഷന്‍ കൊണ്ട്; കളി മെച്ചപ്പെടണമെന്ന് കോച്ച് ടിറ്റെ

മോസ്‌കോ: 2018 ലോകകപ്പില്‍ ബ്രസീല്‍ ടീമിന്റെ ആദ്യ മത്സരഫലത്തില്‍ നിരാശ രേഖപ്പെടുത്തി കോച്ച് ടിറ്റെ. സ്വിറ്റ്‌സര്‍ലണ്ടിന് എതിരെ നടന്ന മത്സരം 1-1 സമനിലയാണ് പിരിഞ്ഞത്. ലോകകപ്പിലെ ആദ്യത്തെ മത്സരത്തിന് ഇറങ്ങിയ ആകാംക്ഷ മൂലമാണ് പ്രകടനം മോശമായതെന്നാണ് കോച്ചിന്റെ വാദം.

മത്സരം തുടങ്ങി 20ാം മിനിറ്റില്‍ ഫിലിപ്പെ കൗടീനോയുടെ ഗോളില്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ ബ്രസീല്‍ ശക്തമായ തുടക്കം കുറിച്ചെങ്കിലും സ്റ്റീവന്‍ സുബെര്‍ തിരിച്ചടിച്ചതോടെ ഈ ശക്തി ചോര്‍ന്നു.

സംഘടിതമായ പോരാട്ടം നടത്തിയ സ്വിസ് ടീമിനെതിരെ കിട്ടിയ അവസരങ്ങള്‍ ഫലപ്രദമാക്കാന്‍ നെയ്മറിന്റെ ടീം പരാജയപ്പെട്ടു. ടൂര്‍ണമെന്റിലെ പ്രിയടീം ആയിട്ട് കൂടി ബ്രസീലിന്റെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തി. ജര്‍മ്മനി മെക്‌സിക്കോയോട് തോറ്റതും, അര്‍ജന്റീനയെ ഐസ്‌ലാന്‍ഡും, സ്‌പെയിനെ പോര്‍ച്ചുഗലും പിടിച്ചുകെട്ടിയതിന് പിന്നാലെയാണ് ബ്രസീലിന്റെ ഈ സമനില.

ടീം വളരെയേറെ സമ്മര്‍ദത്തിലായിരുന്നെന്ന് കോച്ച് ടിറ്റെ വ്യക്തമാക്കി. ഗോള്‍ നേടുന്നത് വരെ ഇതായിരുന്നു അവസ്ഥ. കളിക്കാരുടെ ആകാംക്ഷയും ബുദ്ധിമുട്ടുണ്ടാക്കി. ഫലത്തില്‍ നിരാശയുണ്ട്, ടിറ്റെ കൂട്ടിച്ചേര്‍ത്തു.

 

Read more topics: world cup 2018, brazil ,switzerland
English summary
world cup 2018 coach tite says anxiety hit brazil hard vs switzerland
topbanner

More News from this section

Subscribe by Email