Saturday June 23rd, 2018 - 3:49:pm
topbanner
Breaking News

വിശ്വനാഥന്‍ ആനന്ദ് ലോകകപ്പ് ചെസില്‍ നിന്നും പുറത്തായി

rajani v
വിശ്വനാഥന്‍ ആനന്ദ് ലോകകപ്പ് ചെസില്‍ നിന്നും പുറത്തായി

ടിബിലിസി:ലോക ചെസ് ചാമ്ബ്യന്‍ഷിപ്പിലെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍ ആക്കി വിശ്വനാഥന്‍ ആനന്ദ് ലോകകപ്പ് ചെസില്‍ നിന്നും പുറത്തായി.ലോകകപ്പ് ചെസില്‍ കാനഡയുടെ 109-ാം റാങ്കുകാരന്‍ അന്റോണ്‍ കൊവാല്യോവിനോട് രണ്ടാം റൗണ്ടിലെ രണ്ടാം ഗെയിമില്‍ സമനില വഴങ്ങിയാണ് ആനന്ദ് പുറത്തായത്.

അഞ്ചുവട്ടം ലോകചാംപ്യനായ ആനന്ദ്, ആദ്യ ഗെയിമില്‍ കൊവാല്യോവിനോടു തോറ്റിരുന്നു. രണ്ടാം ഗെയിമില്‍ ജയിച്ച് ടൈബ്രേക്കറിലേക്കു കളി നീട്ടിയെടുക്കേണ്ടത് അത്യാവശ്യമായിരിക്കെയാണ് 31 നീക്കങ്ങള്‍ക്കു ശേഷം ആനന്ദ് തോല്‍വി സമ്മതിച്ച് കളി അവസാനിപ്പിച്ചത്.ഇതോടെ, 2018 ലോകചാംപ്യന്‍ഷിപ്പിനു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയല്ലാതെ യോഗ്യത നേടാന്‍ ആനന്ദിനു മുന്നിലുണ്ടായിരുന്ന വഴിയടഞ്ഞു.

 

English summary
world chess compation viswanath anand out

More News from this section

Subscribe by Email