Tuesday March 19th, 2019 - 10:54:pm
topbanner
topbanner

പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പ് ഫൈനലില്‍; ഏഴ് തവണ ഫൈനലിലെത്തുന്ന റെക്കോര്‍ഡും

suji
പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പ് ഫൈനലില്‍; ഏഴ് തവണ ഫൈനലിലെത്തുന്ന റെക്കോര്‍ഡും

വനിതാ ഏഷ്യാ കപ്പില്‍ മേധാവിത്വം തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. മലേഷ്യയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഏഴാം തവണയും ഫൈനലില്‍ എത്തിയാണ് ഇന്ത്യ റെക്കോര്‍ഡ് കുറിച്ചത്. 2004ല്‍ ടൂര്‍ണമെന്റ് ആരംഭിച്ചത് മുതല്‍ ആറ് തവണയും കപ്പ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ചിരവൈരികളായ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഏക്ത ബിഷ്തിന്റെ കിടിലന്‍ ബൗളിംഗും, ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് കൗറിന്റെ മികച്ച ബാറ്റിംഗുമാണ് ഇന്ത്യക്ക് വിജയം ഉറപ്പിച്ചത്. ബാറ്റിംഗ് തെരഞ്ഞെടുത്ത പാകിസ്ഥാനെ വെറും 72 റണ്ണിന് ചുരുട്ടിക്കെട്ടുന്ന ബൗളിംഗ് പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.

നാല് ഓവറില്‍ 14 റണ്‍ വിട്ടുനല്‍കി 3 വിക്കറ്റ് വീഴ്ത്തിയാണ് ബിഷ്ത് പാകിസ്ഥാന്റെ നടുവൊടിച്ചത്. പൂനം യാദവ്, ദീപ്തി ശര്‍മ്മ, അനൂജ പാട്ടീല്‍, ശിഖ പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് കൗര്‍ പുറത്താകാതെ 34 റണ്ണും, വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും, 38 ചേര്‍ന്ന് വിജയത്തിലേക്ക് നയിച്ചു.

മുന്‍ ക്യാപ്റ്റന്‍ മിതാലി രാജും, ദീപ്തി ശര്‍മ്മയും പൂജ്യത്തിന് പുറത്തായി ഞെട്ടിയെങ്കിലും കൗറും, മന്ദാനയും കാര്യങ്ങള്‍ നീക്കി വിജയം ഉറപ്പാക്കി.

 

Viral News

Read more topics: women,pakistan, record 7th final
English summary
womens cup india trample pakistan to reach record 7th final
topbanner

More News from this section

Subscribe by Email