topbanner
Saturday September 23rd, 2017 - 6:07:pm
topbanner

ഡ്രസ്സിങ് റൂമിലെത്തിയ യുവതിക്ക് ഗെയ്ല്‍ നഗ്നത തുറന്നുകാട്ടിയതായി വെളിപ്പെടുത്തല്‍

NewsDesk
ഡ്രസ്സിങ് റൂമിലെത്തിയ യുവതിക്ക് ഗെയ്ല്‍ നഗ്നത തുറന്നുകാട്ടിയതായി വെളിപ്പെടുത്തല്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് മത്സരത്തിനിടെ മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് വിമര്‍ശനം നേരിട്ട വെസ്റ്റിന്റീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ തന്നെയും അപമാനിച്ചിരുന്നതായി ഒരു യുവതിയുടെ ആരോപണം.

2015ലെ ഐ.സി.സി ലോകകപ്പ് മത്സരത്തിനിടെ വെസ്റ്റിന്റീസ് ഡ്രസ്സിങ് റൂമില്‍വെച്ച് ഗെയ്ല്‍ തന്നെ അപമാനിച്ചെന്നാണ് പേരുവെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു ഓസ്‌ട്രേലിയന്‍ യുവതിയുടെ വെളിപ്പെടുത്തത്.

ഐസിസിയുടെ പദ്ധതി പ്രകാരം വെസ്റ്റ് ഇന്‍ഡീസിന്റെ മാനേജുമെന്റിനൊപ്പം നിയമിക്കപ്പെട്ടതായിരുന്നു യുവതി. ടീം അംഗങ്ങള്‍ പരിശീലനത്തിനായി ഗ്രൗണ്ടില്‍ ഉള്ളപ്പോള്‍ സാന്‍വിച്ച് കഴിക്കാനായി ഡ്രസ്സിങ്ങ് റൂമിലെത്തിയപ്പോഴായിരുന്നു സംഭവം.

സഹതാരത്തിനൊപ്പം റൂമിലുണ്ടായിരുന്ന ക്രിസ് ഗെയില്‍ റൂമിലുണ്ടായിരുന്ന ക്രിസ് ഗെയ്ല്‍ അരയില്‍ ചുറ്റിയ ടവ്വല്‍ താഴ്ത്തി ഇതാണോ തിരയുന്നത് എന്ന് ചോദിച്ചതായി യുവതി പറയുന്നു.

താന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് ഇന്‍ഡീസ് ടീം മാനേജര്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍ പ്രസ്താവനയിറക്കിയതായും, എന്നാല്‍ ഗെയിലിന്റെ പേരെടുത്തുപറയാതെയാണ് പ്രസ്താവനയിറക്കിയതെന്നും യുവതി വ്യക്തമാക്കി.

 

Read more topics: woman, Chris Gayle
English summary
woman says Chris Gayle exposed himself to me