Thursday November 15th, 2018 - 10:24:pm
topbanner

വിരമിക്കലിനെക്കുറിച്ച് ധോണി പറയുന്നു

NewsDesk
വിരമിക്കലിനെക്കുറിച്ച് ധോണി പറയുന്നു

മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. അതേസമയം, വിരമിക്കല്‍ ഉചിതമായ സമയത്തുണ്ടാകുമെന്നും ധോണി സൂചിപ്പിച്ചു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പോകുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധോണി. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന പരമ്പരയിലാണ് ഇപ്പോള്‍ ശ്രദ്ധ. ലോകകപ്പ് ടി20യും അടുത്തിരിക്കുകയാണെന്ന് ധോണി ഓര്‍മിപ്പിച്ചു.

നേരത്തെ 2015 ലോകകപ്പില്‍ നിന്നും പുറത്തായപ്പോള്‍ ധോണിയുടെ വിരമിക്കലിനെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ പിന്നീട് ഈ വാര്‍ത്തകള്‍ ധോണി തന്നെ തള്ളിയിരുന്നു.

Read more topics: Dhoni, retirement
English summary
Will think about retirement at right time: Dhoni
topbanner

More News from this section

Subscribe by Email