Monday December 10th, 2018 - 4:30:pm
topbanner

വനിതാ ടെന്നീസ് താരങ്ങള്‍ അല്‍പവസ്ത്രധാരിണികള്‍ ആകാന്‍ കാരണമെന്ത്?

suji
വനിതാ ടെന്നീസ് താരങ്ങള്‍ അല്‍പവസ്ത്രധാരിണികള്‍ ആകാന്‍ കാരണമെന്ത്?

വനിതാ ടെന്നീസ് താരങ്ങളുടെ വസ്ത്രധാരണം പലപ്പോഴും അല്‍പ്പം സെക്‌സിയാണ്. എന്നാല്‍ അവരുടെ ശരീരപ്രദര്‍ശനം നടത്താന്‍ വേണ്ടിയല്ല ഈ വസ്ത്രങ്ങള്‍ കളിക്കളത്തില്‍ അണിയുന്നതെന്നതാണ് വാസ്തവം. പിന്നെ എന്ത് കൊണ്ടാണ് താരങ്ങള്‍ ഇങ്ങനെ അല്‍പ്പവസ്ത്രധാരിണികളാകുന്നത് എന്നല്ലേ.

വനിതാ താരങ്ങളുടെ മത്സരങ്ങള്‍ കാണാനെത്തുന്ന പല പുരുഷന്‍മാരുടെയും ശ്രദ്ധ ഗെയിമില്‍ ആകാറില്ലെന്നത് വാസ്തവം തന്നെയാണ്. താരങ്ങളുടെ വേഷവിധാനമാണ് ഇതിലെ ആകര്‍ഷണ ഘടകം. താരങ്ങള്‍ക്ക് പരസ്യവരുമാനവും, സ്‌പോണ്‍സര്‍ഷിപ്പും ഏറെ പ്രധാനമാണ്. അതുകൊണ്ട് ചില താരങ്ങള്‍ മനഃപ്പൂര്‍വ്വം വിവാദങ്ങളില്‍ പെട്ട് വാര്‍ത്തകളില്‍ നിറയാന്‍ ഈ വഴി ഉപയോഗിക്കും.

കാലാവസ്ഥയാണ് ഇത്തരം വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ പ്രധാന ഘടകം. കോര്‍ട്ടില്‍ എതിരാളിയെ പയറ്റാന്‍ പാടുപെടുമ്പോള്‍ ചൂട് വരുത്തിവെയ്ക്കുന്ന വിന കുറയ്ക്കാനാണ് വനിതാ താരങ്ങളുടെ വസ്ത്രങ്ങള്‍ വലുപ്പം കുറയുന്നതിന് ഒരു കാരണം. രണ്ട് മണിക്കൂറോളം നീളുന്ന മത്സരങ്ങളില്‍ ചൂടും വിയര്‍പ്പും എതിരാളിയാകാതെ നോക്കണമല്ലോ.

മരിയാ ഷറപ്പോവയും, സെറീനാ വില്ല്യംസുമൊക്കെ ടെന്നീസ് കോര്‍ട്ടില്‍ പുതിയ വസ്ത്രങ്ങള്‍ പയറ്റുന്നതിന് പിന്നില്‍ മത്സരക്ഷമത നിലനിര്‍ത്തുകയെന്ന കാര്യം തന്നെയാണ് മുന്നിലുള്ളത്.

 

Read more topics: female tennis , sexy dresses ,court
English summary
why these female tennis stars wear sexy dresses on court
topbanner

More News from this section

Subscribe by Email