Thursday September 20th, 2018 - 8:16:pm
topbanner
Breaking News

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റോജ കാണാന്‍ പോയ കഥ; താടിയും കണ്ണടയും വെച്ച് ഒടുവില്‍ സംഭവിച്ചത്

suji
 സച്ചിന്‍ ടെണ്ടുല്‍ക്കര്‍ റോജ കാണാന്‍ പോയ കഥ; താടിയും കണ്ണടയും വെച്ച് ഒടുവില്‍ സംഭവിച്ചത്

ഒരു സെലിബ്രിറ്റിയുടെ ജീവിതം അത്രയൊന്നും സുഖമുള്ള കാര്യമല്ല. സ്വാഭാവികമായ പല സന്തോഷങ്ങളും നിഷേധിക്കപ്പെടും. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഇക്കാര്യം സമ്മതിക്കും. എവിടെ പോകുമ്പോഴും ആരാധകര്‍ ചുറ്റും കൂടുന്നതാണ് ഈ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിന് പിന്നില്‍.

ഇന്ന് സോഷ്യല്‍ മീഡിയയും മറ്റും കൂടുതല്‍ പ്രചാരത്തില്‍ വന്നതോടെ സ്വാതന്ത്ര്യം കൂടുതല്‍ നഷ്ടമായെന്ന് ഈ ക്രിക്കറ്റ് ദൈവം വിലയിരുത്തുന്നു. കുടുംബത്തോടൊപ്പം ഒരു സിനിമ പോലും കാണാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് ടെണ്ടുല്‍ക്കര്‍ പറയുന്നത്.

1994-ല്‍ റോജ കാണാന്‍ പോയ കഥയാണ് 45കാരനായ സച്ചിന്‍ ഒരു ചാറ്റ് ഷോയില്‍ പങ്കുവെച്ചത്. അഞ്ജലിയും, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സിനിമ കാണാനായി താടിയും, കണ്ണടയുമൊക്കെ വെച്ചാണ് പോയതെന്ന് സച്ചിന്‍ പറയുന്നു.

പക്ഷെ തീയേറ്ററിലെ തിരക്കില്‍ കണ്ണട താഴെവീണ് ചില്ല് പൊട്ടി. ഇതൊക്കെ തപ്പിപിടിച്ച് പൊട്ടിയ കണ്ണട വെച്ച് തീയേറ്ററില്‍ ഇരുന്നെങ്കിലും ഇടയ്ക്ക് തന്നെ ആരോ തിരിച്ചറിഞ്ഞു. ഇതോടെ സിനിമ പൂര്‍ത്തിയാക്കാതെ പകുതി വെച്ച് ഇറങ്ങിപ്പോരേണ്ടതായി വന്നു, സച്ചിന്‍ വ്യക്തമാക്കി.

 

Read more topics: sachin tendulkar, roja
English summary
when sachin tendulkar went in disguise to watch roja in 1994
topbanner

More News from this section

Subscribe by Email