Thursday September 20th, 2018 - 6:18:am
topbanner
Breaking News

രണ്ടാം ടെസ്റ്റില്‍ അശ്വിന് മുന്നില്‍ വെസ്റ്റിന്റീസ് തകര്‍ന്നു; ഇന്ത്യ ശക്തമായ നിലയില്‍

NewsDesk
രണ്ടാം ടെസ്റ്റില്‍ അശ്വിന് മുന്നില്‍ വെസ്റ്റിന്റീസ് തകര്‍ന്നു; ഇന്ത്യ ശക്തമായ നിലയില്‍

ജമൈക്ക: ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ വെസ്റ്റിന്റീസിന് രണ്ടാം ടെസ്റ്റിലും തകര്‍ച്ച. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് അശ്വന്റെ അഞ്ചുവിക്കറ്റ് പ്രകടനത്തില്‍ 196ല്‍ ഒതുങ്ങി.

ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തിട്ടുണ്ട്. 75 റണ്‍സുമായി ഓപ്പണര്‍ കെ.എല്‍ രാഹുലും 18 റണ്‍സുമായി ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. 27 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ജര്‍മെയ്ന്‍ ബ്ലാക്ക്‌വുഡും (62) മര്‍ലോണ്‍ സാമുവല്‍സുമാണ് വിന്‍ഡീസിനുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പത്താം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ഷാനോണ്‍ ഗബ്രിയല്‍ (15) കമ്മിന്‍സ് (24) സഖ്യം നേടിയ 38 റണ്‍സാണ് വിന്‍ഡീസ് സ്‌കോര്‍ 196 ല്‍ എത്തിച്ചത്.

English summary
R Ashwin's five-for and KL Rahul's half-century floor West Indies in the Jamaica Test
topbanner

More News from this section

Subscribe by Email