Monday September 24th, 2018 - 7:10:pm
topbanner

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് ചരിത്രവിജയം

NewsDesk
ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് ചരിത്രവിജയം

ലീഡ്സ്: ഒരുകാലത്ത് ലോക ക്രിക്കറ്റ് അടക്കിവാഴുകയും ഇപ്പോള്‍ ഏതു ടീമിനും തോല്‍പ്പിക്കാന്‍ കഴിയുന്ന ടീമായി മാറുകയും ചെയ്ത വെസ്റ്റിന്‍ഡീസിന് ഇംഗ്ലണ്ടിനെതിരെ ചരിത്രവിജയം.

17 വര്‍ഷത്തിന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ ടെസ്റ്റ് ജയിച്ചാണ് വിന്‍ഡീസ് കരുത്ത് തെളിയിച്ചത്. ലീഡ്്‌സില്‍ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തിയ വിന്‍ഡീസിന് പരമ്പര 1-1ന് സമനിലയിലെത്തിക്കാനും കഴിഞ്ഞു.

ഇരു ഇന്നിങ്സുകളിലും സെഞ്ചുറി അടിച്ച വലങ്കയ്യന്‍ ബാറ്റ്സ്മാന്‍ ഷായി ഹോപ്പാണ് വിന്‍ഡീസ് വിജയത്തില്‍ താരമായത്. ആദ്യ ഇന്നിങ്സില്‍ 147 റണ്‍സും രണ്ടാമിന്നിങ്സില്‍ പുറത്താവാതെ 118 റണ്‍സുമടിച്ച ഹോപ്പാണ് കളിയിലെ താരം. സ്‌കോര്‍: ഇംഗ്ലണ്ട്- 258/10, 490്/8d വിന്‍ഡീസ്: 427/10, 322/5

322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് ഇന്നിങ്സില്‍ ഹോപ്പിനൊപ്പം ക്രെയ്ഗ് ബ്രെയ്ത് വെയ്റ്റിന്റെ ഇന്നിങ്സും നിര്‍ണായകമായി. രണ്ടാമിന്നിങ്സില്‍ 92 റണ്‍സാണ് ബ്രെയ്ത് വെയ്റ്റ് നേടിയത്.

ഇനി ഒരു ടെസ്റ്റ് കൂടിയാണ് പരമ്പരയില്‍ ബാക്കിയുള്ളത്. അതില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മൂന്നാം ടെസ്റ്റ് ലോര്‍ഡ്സില്‍ വ്യാഴാഴ്ച്ച നടക്കും.

Read more topics: West Indies, England, cricket
English summary
West Indies stun England in second cricket Test at Headingley
topbanner

More News from this section

Subscribe by Email