Monday May 27th, 2019 - 1:58:pm
topbanner
topbanner

വിശ്വനാഥന്‍ ആനന്ദിന് ടാറ്റ സ്റ്റീല്‍ ബ്ലിറ്റ്‌സ് ചെസ് കിരീടം

RA
വിശ്വനാഥന്‍ ആനന്ദിന് ടാറ്റ സ്റ്റീല്‍ ബ്ലിറ്റ്‌സ് ചെസ് കിരീടം

കൊല്‍ക്കത്ത: ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ടാറ്റ സ്റ്റീല്‍ ബ്ലിറ്റ്‌സ് ചെസ് കിരീടം നേടി. പ്ലേ ഓഫില്‍ ജപ്പാന്റെ ഹികാരു നകാമുറയെയാണ് പരാജയപ്പെടുത്തിയാണ് വിശ്വനാഥന്‍ ആനന്ദ് കിരീടം സ്വന്തമാക്കിയത് . ആദ്യപാദ മത്സരം പൂര്‍ത്തിയായപ്പോൾ നകാമുറ ഒന്നാം സ്ഥാനത്തായിരുന്നു. നാലാം സ്ഥാനത്തായിരുന്ന ആനന്ദ് അവസാന റൗണ്ടിലെ ഒമ്ബതു മത്സരങ്ങളില്‍ ആറ് വിജയവും മൂന്നു സമനിലയുമായാണ് നകാമുറയ്ക്കൊപ്പമെത്തിയത്.

പ്ലേ ഓഫില്‍ വെള്ളക്കരുവുമായി കളിച്ച്‌ ആനന്ദ് ആദ്യമത്സരം ജയിച്ചു. രണ്ടാം മത്സരത്തില്‍ ആനന്ദ് സമനില പിടിച്ചതോടെ ചാമ്പ്യനാവുകയായിരുന്നു. ടൂര്‍ണമെന്റില്‍ മലയാളിയായ നിഹാല്‍ സരിന്റെ പ്രകടനം ശ്രദ്ധേയനായിരുന്നു.

Read more topics: viswanath, chess, champion
English summary
viswanath chess champion
topbanner

More News from this section

Subscribe by Email