Tuesday February 19th, 2019 - 7:22:pm
topbanner

ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിരാട് സെഞ്ചുറി അടിയ്ക്കില്ല; ഇന്ത്യയെ തകര്‍ക്കുമെന്ന് പേസ് താരം പാറ്റ് കുമിന്‍സ്

suji
ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിരാട് സെഞ്ചുറി അടിയ്ക്കില്ല; ഇന്ത്യയെ തകര്‍ക്കുമെന്ന് പേസ് താരം പാറ്റ് കുമിന്‍സ്

സിഡ്‌നി: വിരാട് കോലിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി 2011ല്‍ ഓസ്‌ട്രേലിയയില്‍ വെച്ചാണ് തികച്ചത്. 2014ലെ പര്യടനത്തില്‍ നാല് സെഞ്ചുറികളും തികച്ചു. എന്നാല്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നാല് ടെസ്റ്റ് മത്സരങ്ങളുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാടിനെ സെഞ്ചുറി തികയ്ക്കാന്‍ അനുവദിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കുമിന്‍സ് വെല്ലുവിളിച്ചു.

വിരാട് ഇക്കുറി സെഞ്ചുറി തികയ്ക്കില്ല, ഇന്ത്യയെ ഇവിടെയിട്ട് തകര്‍ക്കും, കുമിന്‍സ് വ്യക്തമാക്കി. ഓസ്‌ട്രേലിയയില്‍ കളിച്ച എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 62 ശരാശരി നിലനിര്‍ത്തുന്ന താരമാണ് കോലി. സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറും സസ്‌പെന്‍ഷന്‍ നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് വിജയസാധ്യത കൂടുതലാണ്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യയില്‍ നിന്നും 4-0ന് പരമ്പര പിടിച്ചെടുക്കുമെന്നാണ് മുന്‍ പേസ് താരം ഗ്ലെന്‍ മഗ്രഹാത്തിന്റെ പ്രവചനം. കോലിയെ സമ്മര്‍ദത്തില്‍ ആഴ്ത്തുകയാണ് വേണ്ടത്. ഈ പരമ്പര അല്‍പ്പം കടുപ്പമേറിയതാകും. ക്യാപ്റ്റനെ വീഴ്ത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാണെന്നും മഗ്രഹാത്ത് അവകാശപ്പെടുന്നു.

 

Viral News

English summary
virat kohli wont score a hundred during australia tour says pat cummins
topbanner

More News from this section

Subscribe by Email