Wednesday November 14th, 2018 - 8:26:am
topbanner

നാലാം പരമ്പരയിലും ഇരട്ട സെഞ്ച്വറി; ബ്രാഡ്മാന്റെ റെക്കോര്‍ഡ് തകര്‍ത്ത് കോലി

NewsDesk
നാലാം പരമ്പരയിലും ഇരട്ട സെഞ്ച്വറി; ബ്രാഡ്മാന്റെ റെക്കോര്‍ഡ് തകര്‍ത്ത് കോലി

ഹൈദരാബാദ്: മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന് വിരാട് കോലി ഒരിക്കല്‍ക്കൂടി ഇരട്ട സെഞ്ച്വറി കുറിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 541 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കരിയറിലെ നാലാം ഇരട്ടശതകം കുറിച്ച കോഹ്‌ലി, 204 റണ്‍സെടുത്ത് പുറത്തായി. തുടര്‍ച്ചയായ നാലാം പരമ്പരയിലാണ് കോലിയുടെ ഇരട്ട സെഞ്ച്വറി.

തുടര്‍ച്ചയായി മൂന്നു പരമ്പകളില്‍ ഇരട്ടസെഞ്ച്വറി കുറിച്ച സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍, വന്മതില്‍ രാഹുല്‍ ദ്രാവിഡ് എന്നിവരുടെ റെക്കോര്‍ഡാണ് നാലാം സെഞ്ച്വറിയുമായി കോഹ്‌ലി മറികടന്നത്. ഇന്ത്യയ്ക്കായി നേരത്തെ ഓപ്പണര്‍ മുരളി വിജയും ഇന്നലെ സെഞ്ച്വറി നേടിയിരുന്നു.

Read more topics: Virat Kohli, Don Bradman, record
English summary
Virat Kohli surpasses Don Bradman to set new world record
topbanner

More News from this section

Subscribe by Email