Friday November 16th, 2018 - 5:21:am
topbanner

ഇംഗ്ലണ്ടിലെ കണക്ക് കോലി തീര്‍ത്തു; സെഞ്ച്വറിയുമായി ഇന്ത്യയെ ഒറ്റയ്ക്ക് താങ്ങിനിര്‍ത്തി

NewsDesk
ഇംഗ്ലണ്ടിലെ കണക്ക് കോലി തീര്‍ത്തു; സെഞ്ച്വറിയുമായി ഇന്ത്യയെ ഒറ്റയ്ക്ക് താങ്ങിനിര്‍ത്തി

ബര്‍മിങ്ഹാം: ഇംഗ്ലണ്ടില്‍ തിളങ്ങാന്‍ കഴിയുന്നില്ലെന്ന വിമര്‍ശകരുടെ ആരോപണത്തിന് ബാറ്റുകൊണ്ട് മറുപടി പറഞ്ഞ് ഇന്ത്യന്‍താരം വിരാട് കോലി.

സഹകളിക്കാരെല്ലാം വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരം കയറിയപ്പോള്‍ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ കോലി 149 റണ്‍സെടുത്തത് പത്താമനായാണ് പുറത്തായത്.

കോലിയുടെ ഉജ്വല ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 274 റണ്‍സ് നേടി. 13 റണ്‍സ് ലീഡുമായി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ട് 3.4 ഓവറില്‍ ഒന്നിന് ഒന്‍പത് എന്ന നിലയിലാണ്. അലിസ്റ്റര്‍ കുക്ക് അശ്വിന്റെ പന്തില്‍ പൂജ്യനായി പുറത്തായി.

നേരത്തെ, ഇംഗ്ലണ്ടിന്റെ 287 പിന്തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ധവാനും (26) വിജയും (20) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒരു മണിക്കൂറോളം ആന്‍ഡേഴ്‌സണെയും ബ്രോഡിനെയും അവര്‍ ചെറുത്തു നിന്നു. നന്നായി സ്‌ട്രൈക്ക് കൈമാറിയ ഇരുവരും 70 പന്തില്‍ ടീം സ്‌കോര്‍ അര്‍ധ സെഞ്ചുറി കടത്തി.

എന്നാല്‍ ആദ്യ ബോളിങ് മാറ്റമായി കുറാന്‍ എത്തിയതോടെ കളി തിരിഞ്ഞു. 14-ാം ഓവറില്‍ വിജയ് എല്‍ബിയില്‍ കുരുങ്ങി. പന്തിനെ സ്റ്റംപിലേക്കു വലിച്ചടിച്ച് അതേ ഓവറില്‍ രാഹുലും (നാല്) മടങ്ങി. അടുത്ത വരവില്‍ ധവാനെയും കുറാന്‍ തന്നെ മടക്കിയതോടെ ഇന്ത്യ മൂന്നിന് 59 എന്ന വിഷമസ്ഥിതിയില്‍. പിന്നീട് വന്ന ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും കാര്യമായ റണ്‍സ് നേടാനായില്ല. രഹാനെ(15), ഹാര്‍ദിക്(22), അശ്വിന്‍(15) എന്നിവരെയും വാലറ്റത്തെയും കൂട്ടുപിടിച്ചാണ് കോലി ഇന്നിങ്‌സ് കെട്ടിപ്പടുത്തത്.


Read more topics: Virat Kohli, Test, century, England
English summary
Virat Kohli scores maiden Test century in England
topbanner

More News from this section

Subscribe by Email