Thursday September 20th, 2018 - 4:39:pm
topbanner
Breaking News

ഐപിഎല്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക്; പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി

Jikku Joseph
ഐപിഎല്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക്; പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി

ഐപിഎല്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ മറ്റ് ടീമുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി. അവസാന രണ്ട സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് അഞ്ച് ടീമുകളാണ്. ചെന്നൈയും ഹൈദരാബാദുമാണ് പ്ലേ ഓഫില്‍ പ്രവേശിച്ച ടീം. ഡല്‍ഹി മാത്രമാണ് പ്ലേ ഓഫ് കാണാതെ പുറത്തുപോയതും.

ബാക്കിയുള്ള രണ്ട് സ്ഥാനങ്ങളിലേക്കാണ് ഇപ്പോള്‍ കടുത്ത മത്സരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ഹൈദരാബാദിനെ കീഴടക്കി ബംഗളൂരൂവും പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്. ഇന്നലത്തെ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ ബംഗ്ലൂരുവിന് പുറത്തേക്കുള്ള വഴി തുറന്നേനെ.

ഇന്നലത്തെ മത്സരത്തിനു ശേഷം ബംഗ്ലുരു നായകന്‍ വിരാട് കോഹ്ലിയുടെ പ്രസ്താവന ഐപിഎല്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബാംഗ്ലൂര്‍ വിജയിക്കാതിരിക്കാന്‍ മറ്റ് ടീമുകള്‍ ആഗ്രഹിച്ചിട്ടുണ്ടാവുമെന്നാണ് കോഹ്ലി പറഞ്ഞത്.

മറ്റു ടീമുകള്‍ ഞങ്ങള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല, വല്ലാത്ത ഒരു അവസ്ഥയാണ് അത്, ഇന്നലെ കളിക്കുമ്പോള്‍ പുറത്താവുമെന്ന പേടിയുണ്ടായിരുന്നു, ഇതുപോലെ ഒരുപാട് മത്സരങ്ങളുടെ അനുഭവമുണ്ട്, എന്നാല്‍ ശാന്തമായി നില്‍ക്കുകയാണ് ചെയ്യാറുള്ളതെന്ന് കോഹ്ലി പറഞ്ഞു.

Read more topics: virat kohli, teams, want, rcb, win
English summary
virat kohli says other teams dont want rcb to win
topbanner

More News from this section

Subscribe by Email