Sunday November 18th, 2018 - 5:50:pm
topbanner

അയാള്‍ അമാനുഷികന്‍; എന്നും എന്നെ ഇതുപോലെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളുവെന്ന് കോഹ്‌ലി

Jikku Joseph
അയാള്‍ അമാനുഷികന്‍; എന്നും എന്നെ ഇതുപോലെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളുവെന്ന് കോഹ്‌ലി

ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്സ്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റുകൊണ്ട് വിസ്മയം തീര്‍ത്ത ഡിവില്ലിയേഴ്സ് അതിനുപിന്നാലെ ഫീല്‍ഡിംഗിലും താരമായി.


മൊയീന്‍ അലി എറിഞ്ഞ 8-ാം ഓവറിലാണ് അത്യുഗ്രന്‍ ക്യാച്ച് പിറന്നത്. 37 റണ്‍സെടുത്ത ഹെയില്‍സ് കൂറ്റനടിക്കു മുതിര്‍ന്നപ്പോള്‍ ബൗണ്ടറി ലൈനിലരികില്‍ നിന്നും എബിഡി അവിശ്വസനീയകരമാം വിധത്തില്‍ ക്യാച്ച് എടുക്കുകയായിരുന്നു.


മത്സരത്തിനുശേഷം എബിഡിയുടെ ക്യാച്ചിനേക്കുറിച്ച് ബംഗളൂരു നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞതിങ്ങനെയാണ്. അതൊരു സ്‌പൈഡര്‍മാന്‍ ക്യാച്ചായിരുന്നു. സാധാരണക്കാരായ മനുഷ്യന്‍മാര്‍ക്ക് സാധ്യമായ ഒന്നല്ല അത്. സിക്‌സെന്നു ഞാന്‍ ഉറപ്പിച്ച നിമിഷത്തിലായിരുന്നു ഡിവില്ലിയേഴ്‌സിന്റെ കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ച്. അദ്ദേഹത്തിന്റെ ബാലന്‍സിംഗ്, ആ ക്യാച്ച് എടുത്ത വിധം വിസ്മയകരമാണ്. ഡിവില്ലിയേഴ്‌സ് എന്നും എന്നെ ഇതുപോലെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളുവെന്ന് കോഹ്‌ലി വ്യക്തമാക്കി.

English summary
virat kohli says about ab de villiers superman catch
topbanner

More News from this section

Subscribe by Email