Wednesday November 14th, 2018 - 1:50:am
topbanner

വിരാട് കോഹ്ലിയെ പ്രശംസിച്ച് സച്ചിന്‍

RAsh
 വിരാട് കോഹ്ലിയെ പ്രശംസിച്ച് സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ആരാധകര്‍ താരതമ്യപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കോഹ്ലി ഈ പോക്ക് പോയാല്‍ സച്ചിന്‍റെ റിക്കാര്‍ഡുകള്‍ ഒന്നൊന്നായി പഴങ്കഥകളാകുമെന്ന് പറഞ്ഞവരില്‍ ലോകക്രിക്കറ്റിലെ അതികായര്‍ വരെയുണ്ട്.

സച്ചിനും കോഹ്ലിയുടെ പ്രകടനങ്ങളെയും നായകത്വത്തെയും പ്രശംസിക്കുന്നതില്‍ പിശുക്ക് കാട്ടാറില്ല.വിരാട് കോഹ്ലിയുടെ പെരുമാറ്റത്തിനും കാഴ്ചപ്പാടുകള്‍ക്കും മാറ്റം വന്നിട്ടില്ലെന്നാണ് സച്ചിന്റെ പുതിയ അഭിപ്രായം. കോഹ്ലി കളിക്കളത്തില്‍ പ്രകടിപ്പിക്കുന്ന ഊര്‍ജസ്വലതയും ആക്രമണോത്സുകതയും പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് ഓര്‍ത്തെടുത്ത സച്ചിന്‍ പക്ഷേ, ഇപ്പോള്‍ അതെല്ലാം ടീം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടായെന്നും പറഞ്ഞു.

ക്യാപ്റ്റനായതിനു ശേഷവും കോഹ്ലിയുടെ പരുമാറ്റത്തില്‍ മാറ്റങ്ങളില്ലെന്നു പറഞ്ഞ സച്ചിന്‍ ഒരു കളിക്കാരന് എപ്പോഴും വേണ്ടത് സ്വതന്ത്രമായി കളിക്കാനുള്ള സാഹചര്യമാണെന്നും അത് നന്നായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും വ്യക്തമാക്കി. മുംബൈയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്യുടെ പുസ്തക പ്രകാശനത്തിനെത്തിയപ്പോഴാണ് സച്ചിന്‍ കോഹ്ലിയെ പ്രശംസിച്ചത്.

Read more topics: virat kohli,sachin,indian cricket
English summary
virat kohli,sachin,indian cricket
topbanner

More News from this section

Subscribe by Email