Wednesday November 14th, 2018 - 2:07:am
topbanner

കുടിക്കാത്ത സാധനത്തിന്റെ പരസ്യം ചെയ്യില്ല; പെപ്‌സിയുമായുള്ള കരാര്‍ കോലി അവസാനിപ്പിച്ചു

NewsDesk
കുടിക്കാത്ത സാധനത്തിന്റെ പരസ്യം ചെയ്യില്ല; പെപ്‌സിയുമായുള്ള കരാര്‍ കോലി അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: താന്‍ കുടിക്കാത്ത സാധനത്തിന്റെ പരസ്യത്തില്‍ താത്പര്യമില്ലാത്തതിനാല്‍ ഇന്ത്യന്‍ താരം വിരാട് കോലി പെപ്സിക്കോയുമായുള്ള കോടിക്കണക്കിന് രൂപയുടെ കരാര്‍ ഉപേക്ഷിച്ചു. ആറു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബന്ധമാണ് കോലി ഉപേക്ഷിച്ചത്.

ടിട്വന്റിയില്‍ ഒന്നാം റാങ്കും ഏകദിനത്തില്‍ മൂന്നാം റാങ്കും ടെസ്റ്റില്‍ അഞ്ചാം റാങ്കുമുള്ള കോലി പെപ്‌സിയുടെ വില്‍പനയില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍, താന്‍ കുടിക്കാത്ത സാധനം മറ്റുള്ളവര്‍ക്ക് നിര്‍ദേശിക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് കരാര്‍ അവസാനിപ്പിക്കുകയാണെന്ന് കോലി വ്യക്തമാക്കി.

''ഫിറ്റ്നെസിന്റെ ആദ്യപടി എന്നതു തന്നെ ജീവിതശൈലിയാണ്. ജീവിതശൈലിക്ക് യോജിക്കാത്ത ഒരു സാധനത്തിന്റെ ഭാഗമാകുന്നതില്‍ അര്‍ഥമില്ല. അത് പ്രചരിപ്പിക്കുന്നതിലും എനിക്ക് താത്പര്യമില്ല''-കോലി കൂട്ടിച്ചേര്‍ത്തു.

Read more topics: Virat Kohli, Pepsi
English summary
Virat Kohli not to extend deal with Pepsi Co
topbanner

More News from this section

Subscribe by Email