Thursday July 18th, 2019 - 8:25:am
topbanner
topbanner

സ്മൃതി മന്ദാനയും കോലിയും കണ്ടുമുട്ടി; വിവാഹിതരായിക്കൂടെയെന്ന് ആരാധകര്‍

NewsDesk
സ്മൃതി മന്ദാനയും കോലിയും കണ്ടുമുട്ടി; വിവാഹിതരായിക്കൂടെയെന്ന് ആരാധകര്‍

ബെംഗളുരു: ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ബെംഗളുരുവില്‍ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സ്മൃതി മന്ദാനയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കണ്ടുമുട്ടി.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗറും ഒപ്പമുണ്ടായിരുന്നു. ഇവരുടെ കണ്ടുമുട്ടല്‍ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ രണ്ട് പേര്‍ക്കും കല്യാണം കഴിച്ചു കൂടെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

രണ്ട് നാഷണല്‍ ക്രഷുകളുടെ സംഗമം എന്നാണ് സോഷ്യല്‍ മീഡിയ കൂടിക്കാഴ്ചയെ വിശേഷിച്ചത്. സ്മൃതി മന്ദാനയുടെ ചിരി സോഷ്യല്‍ മീഡിയയില്‍ പ്രശസ്തമായിരുന്നു. വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ സെഞ്ചുറി നേടിയതിന് ശേഷമുള്ള സ്മൃതിയുടെ മനോഹരമായ പുഞ്ചിരിയാണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്. കൂടിക്കാഴ്ചയുടെ ചിത്രം സ്മൃതിയും ബി.സി.സി.ഐയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

 

 

English summary
Virat Kohli Meets Women Cricket Team's Stars Smriti Mandhana & Harmanpreet Kaur After Bengaluru ODI
topbanner

More News from this section

Subscribe by Email