Monday November 19th, 2018 - 6:28:am
topbanner

കോലിയെക്കുറിച്ച് പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും പറയാനുണ്ട്

NewsDesk
കോലിയെക്കുറിച്ച് പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും പറയാനുണ്ട്

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ അതിപ്രശസ്തനും പെണ്‍കുട്ടികളുടെ പ്രിയതാരവുമായ വിരാട് കോലിക്ക് പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ ആരാധന.

തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന താരമാണ് വിരാട് കോലിയെന്ന് പാക് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സന മിര്‍ പറഞ്ഞു. ഐ.സി.സി വനിത ട്വന്റി20 ലോകകപ്പിന് മുന്നോടിയായി നടന്ന കാമ്പയിനിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

മികച്ച ഫോമില്‍ കളിക്കുന്ന കോലിയുടെ ബാറ്റിങ് തങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ടെന്നും കളിയോടുള്ള അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവം അനുകരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും സന പറയുന്നു.

തനിക്ക് ഏറ്റവും പ്രിയതപ്പെട്ടതാരം ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്നും സന പറഞ്ഞു. കാരണം അദ്ദേഹമാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ബൗളിംഗിലും ബാറ്റിംഗിലും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ടീമിനെ നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നതാണ് തന്റെ പ്രിയപ്പെട്ടതാരമായ ധോണി മാറിയത്. ജൂനിയര്‍ താരങ്ങളെ പലപ്പോഴും മികച്ച പ്രകടനത്തിലേക്ക് എത്തിക്കാന്‍ ധോണിക്ക് കഴിയുന്നു എന്നും സന മിര്‍ പറഞ്ഞു.

മണിയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന പ്രചരണത്തിനെതിരെ കുടുംബം

ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഭാര്യാപിതാവിന് അയച്ചുകൊടുത്ത പ്രതി പിടിയില്‍

മേജര്‍ രവിക്ക് ഫേസ്ബുക്കില്‍ തെറിവിളിയും ട്രോളുകളും

മാസങ്ങളായി ശമ്പളമില്ല; മുനീറിന് ഇന്ത്യാവിഷന്‍ ജീവനക്കാരുടെ തുറന്നകത്ത്‌

സിന്ധു സൂര്യകുമാറിന്റേത് വേശ്യയുടെ വര്‍ഗം; മുഖത്ത് കാറിത്തുപ്പുമെന്ന് മേജര്‍ രവി

മണിയുടെ മരണം മലയാള സിനിമയെ നടുക്കിയെന്ന് മമ്മൂട്ടി; കണ്ണീരോര്‍മകളുമായി താരങ്ങള്‍ ഒത്തുകൂടി

English summary
Virat Kohli is the favourite in Pakistan women's team, says captain Sana Mir
topbanner

More News from this section

Subscribe by Email