Monday February 18th, 2019 - 2:00:pm
topbanner

പൊക്കം കൂട്ടാന്‍ പ്ലാറ്റ് ഫോമിലേക്ക് കയറി നിന്ന് വിരാട് കോഹ്ലി; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

JB
പൊക്കം കൂട്ടാന്‍ പ്ലാറ്റ് ഫോമിലേക്ക് കയറി നിന്ന് വിരാട് കോഹ്ലി; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങളേയും പിന്തുണയ്ക്കുകയും വേണമെങ്കില്‍ നേരിട്ട് പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. അത്തരത്തിലൊരു പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം കോഹ്ലി എത്തി. പരുപാടിക്കിടെ വളര്‍ന്നു വരുന്ന താരങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാനും മറ്റും താരം മുന്നിട്ട് ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഇതിനിടെയുണ്ടായ രസകരമായൊരു സംഭവം താരത്തിന് സമ്മാനിച്ചത് ട്രോളുകളാണ്.

ടെന്നീസ് താരം കര്‍മാന്‍ കൗര്‍ തണ്ഡിയ്ക്കൊപ്പം ഫോട്ടോയെടുക്കുന്നതിനിടെയായിരുന്നു രസകരമായ സംഭവമുണ്ടായത്. വിരാടിന് പുറമെ, സ്തനാം സിങ്, കര്‍മാന്‍ കൗര്‍, ആദില്‍ ബേദി, ശിവാനി കട്ടാരിയ, സച്ചിക കുമാര്‍, പിങ്കി റാണി, മനോജ് കുമാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇവരെല്ലാം വിരാട് കോഹ്ലി ഫൗണ്ടേഷനുമൊരുമിച്ച് പ്രവര്‍ത്തിക്കുന്നവരാണ്.

ഇന്ത്യയിലെ ഏറ്റവും ഫിറ്റായ കായിക താരമാണെങ്കിലും സത്നാമിന്റേയും കമ്രാന്‍ കൗറിന്റേയും അത്രയും ഉയരം വിരാടിനില്ല. അതൊരു കുറവല്ലെങ്കിലും ഒപ്പം നിന്ന് ഫോട്ടോയെടുക്കുമ്പോള്‍ താന്‍ ചെറുതായി പോയോ എന്ന സംശയം തോന്നിയ കോഹ്ലി ചെയ്തത് രസകരമായ കാഴ്ചയാണ് സമ്മാനിച്ചത്.

ഫോട്ടോ എടുക്കുന്നതിനിടെ തൊട്ടടുത്തുണ്ടായ പ്ലാറ്റ് ഫോമിലേക്ക് കയറി നിന്നാണ് വിരാട് ഉയരമുണ്ടാക്കിയത്. ഇതോടെ കര്‍മാനേക്കാള്‍ മുകളിലായി വിരാടിന്റെ പൊക്കം. എന്നാല്‍ രസകരമായ ഈ സംഭവം സോഷ്യല്‍ മീഡിയയ്ക്ക് അത്ര പിടിച്ചില്ല. വിരാടിന്റെ ആണത്ത ഈഗോയാണ് താരത്തെ കൊണ്ട് അങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.

 

Viral News

English summary
virat kohli getstrolled for using platform
topbanner

More News from this section

Subscribe by Email