Tuesday September 25th, 2018 - 2:38:pm
topbanner

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തണമെന്ന് വിരാട് കോഹ്‌ലിയും സംഘവും

Anju NC
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തണമെന്ന് വിരാട് കോഹ്‌ലിയും സംഘവും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തണമെന്ന് നായകന്‍ വിരാട് കോഹ്‌ലി ആവശ്യപ്പെട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷമാണ് മുന്‍നിര ക്രിക്കറ്റ് താരങ്ങളുടെ അടിസ്ഥാന വാര്‍ഷിക ശമ്പളം 3 ലക്ഷം ഡോളര്‍(ഏകദേശം 2 കോടി രൂപ) ആക്കി ഉയര്‍ത്തിയത്.

വെള്ളിയാഴ്ച ബിസിസിഐയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യന്‍ സ്‌ക്വാഡ് കൂടുതല്‍ ശമ്പളം വേണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങാനിരിക്കെ ബിസിസിഐയുടെ വരുമാനത്തിലും വന്‍വര്‍ധയുണ്ടാകും. റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഇന്ത്യ 2018 മുതല്‍ 2022 വരെയുള്ള മത്സരങ്ങളുടെ സംപ്രേഷണാവകാശം വാങ്ങിക്കുന്നത് 2.5 ബില്യണ്‍ ഡോളറിനാണ്. ഇതിനാല്‍ തന്നെ പുതിയ കരാറില്‍ കളിക്കാരുടെ പ്രതിഫലത്തിലും വര്‍ധനവുണ്ടാവണമെന്നാണ് ആവശ്യം.

നിലവില്‍ മൂന്ന് പ്രതിഫല നിരക്കാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുള്ളത്. ഇതില്‍ ഏറ്റവും മുകളിലത്തെ നിരയിലാണ് കോഹ്‌ലിയുടെ സ്ഥാനം. പ്രതിഫലം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബിസിസിഐ അഡ്മിനിസട്രേറ്റര്‍ വിനോദ് റായിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. പ്രതിഫലക്കാര്യവും മത്സരങ്ങളുടെ ഷെഡ്യൂള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തും.

ബിസിസിഐയും കളിക്കാരും തമ്മില്‍ നിലവിലുള്ള കരാര്‍ സെപ്റ്റംബര്‍ 30ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ നിലവിലെ പരിശീലകനായ രവിശാസ്ത്രി, മഹേന്ദ്രസിംഗ് ധോണി എന്നിവരും പ്രതിഫല വര്‍ധനവ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

English summary
virat kohli demand from pay hike from bcci
topbanner

More News from this section

Subscribe by Email