Friday September 21st, 2018 - 11:28:pm
topbanner

മൂന്നര കോടിയുടെ ബെന്റ്ലിയുടെ കോണ്ടിനെന്റല്‍ ജിടി സ്വന്തമാക്കി കോഹ്ലി

Jikku Joseph
മൂന്നര കോടിയുടെ ബെന്റ്ലിയുടെ കോണ്ടിനെന്റല്‍ ജിടി സ്വന്തമാക്കി കോഹ്ലി

ക്രിക്കറ്റിനോട് മാത്രമല്ല കാറുകളോടും കോഹ്ലിക്ക് കമ്പം തന്നെയാണ്. നിരവധി ആഡംബര നേരത്തെ തന്നെ കോഹ്ലിയുടെ ഗാരേജില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു അതിഥി കൂടി കോഹ്ലിയുടെ ഗാരേജില്‍ എത്തിയിരിക്കുകയാണ്. ഏകദേശം മൂന്നര കോടിയിലേറെ രൂപയുടെ ബെന്റ്ലിയുടെ കോണ്ടിനെന്റല്‍ ജിടിയാണ് ഗാരേജില്‍ എത്തിയിരിക്കുന്നത്.

നേരത്തെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗും യുവരാജ് സിങ്ങും ബെന്റ്ലി ജിടി സ്വന്തമാക്കിയിട്ടുണ്ട്. ടൂ ഡോര്‍ ഹൈ പെര്‍ഫോമെന്‍സ് സ്പോര്‍ട്സ് കാറിന്റെ തൂവെള്ള മോഡലാണ് കോലി സ്വന്തമാക്കിയത്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ നാല് വേരിയന്റുകളിലാണ് ബെന്റ്ലി കോണ്ടിനെന്റല്‍ ജിടി ഇന്ത്യയിലുള്ളത്.

4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ 500 ബി.എച്ച്.പി പവറും 660 എന്‍.എം ടോര്‍ക്കുമേകും. 521 ബി.എച്ച്.പി പവറും 680 എന്‍.എം ടോര്‍ക്കുമേകുന്ന ഉയര്‍ന്ന വകഭേദവും ഇതിലുണ്ട്. രണ്ടാമത്തേതില്‍ 6.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുക. 567 ബി.എച്ച്.പി പവറും 700 എന്‍.എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.

ഏറ്റവും കൂടുതല്‍ കരുത്ത് നല്‍കുന്ന കോണ്ടിനെന്റല്‍ ജിടി 626 ബി.എച്ച്.പി പവറും 820 എന്‍എം ടോര്‍ക്കുമേകും. മണിക്കൂറില്‍ 309 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

 

English summary
virat kohli brought new car bentley continetal-gt
topbanner

More News from this section

Subscribe by Email