Saturday February 16th, 2019 - 3:10:pm
topbanner

പുതുവർഷ ദിനത്തിൽ കോഹ്ലി–അനുഷ്ക വിവാഹ നിശ്ചയം

NewsDesk
പുതുവർഷ ദിനത്തിൽ കോഹ്ലി–അനുഷ്ക വിവാഹ നിശ്ചയം

ഡെറാഡൂൺ: അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും വിട നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവൂഡ് സുന്ദരി അനുഷ്ക ശർമയും മാംഗല്യത്തിലേക്ക്. ഇരുവരടെയും വിവാഹ നിശ്ചയം പുതുവർഷ ദിനത്തിൽ ഉത്തരാഖണ്ടിലെ നരേന്ദ്ര നഗറിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

അവധി ആഘോഷിക്കാൻ ഇരുവരും നിലവിൽ ഉത്തരാഖണ്ഡിൽ എത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഇരുവരും ഉത്തരാഖണ്ഡലുള്ള ചിത്രം പ്രചരിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് വിവാഹ നിശ്ചയ വാർത്തയും പുറത്തുവന്നത്.

അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കല്യാണം സംബന്ധിച്ച് താരങ്ങളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ഇതുവരെയുണ്ടായിട്ടില്ല.

 

Viral News

English summary
virat kohli anushka sharma engagement
topbanner

More News from this section

Subscribe by Email