Wednesday November 14th, 2018 - 9:03:pm
topbanner

ഗുസ്തി സ്വര്‍ണത്തിന് പിന്നാലെ വിമാനത്താവളത്തില്‍ വിനേഷ് ഫോഗട്ടിനും കാമുകനും മോതിരംമാറി

NewsDesk
ഗുസ്തി സ്വര്‍ണത്തിന് പിന്നാലെ വിമാനത്താവളത്തില്‍ വിനേഷ് ഫോഗട്ടിനും കാമുകനും മോതിരംമാറി

ന്യൂഡല്‍ഹി: ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതിയ ഇന്ത്യയുടെ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് വിമാനത്താവളത്തില്‍വെച്ച് മോതിരംമാറ്റം. ഗുസ്തിയില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ വിനേഷ് കാമുകനായ സൊംവീര്‍ രതിയുമായുമായാണ് മോതിരംമാറ്റം നടത്തിയത്.

ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ആദ്യമായി സ്വര്‍ണം നേടുന്ന വനിതാ താരമായ വിനേഷ് ഫോഗട്ട് ബന്ധുക്കളും സുഹൃത്തുക്കളും നോക്കിനില്‍ക്കെ വിമാനത്താവളത്തിന് പുറത്തെത്തിയ ഉടനെ മോതിരം മാറുകയായിരുന്നു. വിമാനത്താവളത്തിനുള്ളില്‍ കേക്ക് മുറിയും നടത്തി.

വിനേഷും ജാവലിംഗ് ത്രോ താരം നീരജ് ചോപ്രയും പ്രണയത്തിലാണെന്ന വിധത്തില്‍ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇരുവരും അവരവരുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇത് നിരസിച്ചിരുന്നു. ഈ വിവാദത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒന്നല്ല ഈ സര്‍പ്രൈസ് എന്‍ഗേജ്മെന്റെന്ന് വിനേഷ് പറഞ്ഞു.

Read more topics: gold, Vinesh Phogat, airport
English summary
After historic gold, Vinesh Phogat gets engaged at airport on return
topbanner

More News from this section

Subscribe by Email