Saturday March 23rd, 2019 - 12:20:am
topbanner
topbanner

ക്രിക്കറ്റര്‍ വരുണ്‍ ആരോണ്‍ കോടതിയില്‍ വെച്ച് വിവാഹിതനായി

NewsDesk
ക്രിക്കറ്റര്‍ വരുണ്‍ ആരോണ്‍ കോടതിയില്‍ വെച്ച് വിവാഹിതനായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച പേസ് ബൗളര്‍ വരുണ്‍ ആരോണ്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തായ രാഗിണിയാണ് വധു. ജാംഷഡ്പുര്‍ കോടതിയില്‍വെച്ച് ഇരുവരും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തു.

ക്രിസ്ത്യന്‍ ചടങ്ങുകള്‍ പ്രകാരം വ്യാഴാഴ്ച ആരോണ്‍ രാഗിണിയെ വിവാഹം ചെയ്യും. ലയൊള സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥികളാണ് ഇരുവരും.

26 കാരനായ ഈ ഇന്ത്യന്‍ പേസര്‍ രഞ്ജി ട്രോഫിയില്‍ ഝാര്‍ഖണ്ഡിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വരെ എത്തിച്ചിരുന്നു. ഝാര്‍ഖണ്ഡ് ടീമിന്റെ നായകനായിരുന്നു വരുണ്‍.

English summary
Varun Aaron Marries Childhood Friend at Jamshedpur Court
topbanner

More News from this section

Subscribe by Email