topbanner
Wednesday October 18th, 2017 - 7:33:am
topbanner

അവസാന മത്സരത്തില്‍ ഓട്ടത്തിനിടെ ബോള്‍ട്ട് ട്രാക്കില്‍ വീണു; കണ്ണീരോടെ മടക്കം

NewsDesk
അവസാന മത്സരത്തില്‍ ഓട്ടത്തിനിടെ ബോള്‍ട്ട് ട്രാക്കില്‍ വീണു; കണ്ണീരോടെ മടക്കം

ലണ്ടന്‍: ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ടിന് അവസാന മത്സരത്തില്‍ കണ്ണീരോടെ വിടവാങ്ങള്‍. അവസാന മത്സരയിനമായ 4ഃ100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പിലോടിയ ബോള്‍ട്ട് പേശിവലിവിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനാവാതെ ട്രാക്കില്‍ വീഴുകയായിരുന്നു,

ബോള്‍ട്ട് ട്രാക്കില്‍ വീണപ്പോള്‍ ആതിഥേയരായ ബ്രിട്ടന്‍(37.47 സെ.) സ്വര്‍ണം പിടിച്ചെടുത്തു. അമേരിക്ക വെള്ളിയും (37.52 സെ.) ജപ്പാന്‍ (38.04 സെ.) വെങ്കലവും നേടി.

അവസാന മത്സരത്തില്‍ മെഡല്‍ കിട്ടാതെ മടങ്ങേണ്ടിവന്നബോള്‍ട്ടിന് അവസാന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ കിട്ടിയ വെങ്കലമാണ് ഒരേയൊരു മെഡല്‍.

അവസാന ലാപ്പില്‍ ബോള്‍ട്ടിന് ബാറ്റണ്‍ ലഭിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്കന്‍ ടീം. ബോള്‍ട്ടിന്റെ ഇടതു ഭാഗത്ത് ബ്രിട്ടനും വലത് അമേരിക്കയും വെല്ലുവിളി ഉയര്‍ത്തി കുതിക്കുന്നു.

ലോകം എന്നും ആരാധനയോടെ കണ്ട ആ സ്വതസിദ്ധമായ ശൈലിയില്‍ ബോള്‍ട്ട് സ്വര്‍ണത്തിലേക്ക് ഓടിക്കയറുന്ന കാഴ്ചയ്ക്കായി ആരാധകര്‍ കാത്തിരിക്കവെ, പ്രതീക്ഷയ്‌ക്കൊത്ത് ബോള്‍ട്ട് കുതിക്കാനാരംഭിച്ചു.

എന്നാല്‍, അല്‍പദൂരം പിന്നിട്ടപ്പോഴേക്കും വേഗം കുറച്ച ബോള്‍ട്ട് വേദനകൊണ്ട് പുളഞ്ഞ് ഞൊണ്ടിച്ചാടിയതോടെ ആരാധകരുടെ മനസില്‍ വെള്ളിടി വെട്ടി. ബ്രിട്ടന്റെയും അമേരിക്കയുടെ താരങ്ങള്‍ മെഡലിലേക്ക് ഓടിക്കയറുമ്പോള്‍ ബോള്‍ട്ട് വേദന സഹിക്കാനാകാതെ ട്രാക്കിലേക്കു വീണു.

ഫിനിഷിങ് ലൈനിലേക്ക് കുതിക്കുന്ന എതിരാളികളെ പാളി നോക്കിയശേഷം വേദനയോടെ ട്രാക്കിലേക്ക് മുഖം പൂഴ്ത്തി ബോള്‍ട്ട് സങ്കടപ്പെടുന്ന കാഴ്ച കായിക പ്രേമികള്‍ക്ക് നൊമ്പര കാഴ്ചയായി.

Read more topics: Usain Bolt, race, Great Britain
English summary
Usain Bolt injured in final race of career as Great Britain wins 4x100 final
topbanner topbanner

More News from this section

Subscribe by Email