topbanner
Tuesday September 26th, 2017 - 9:58:pm
topbanner

ലോക ബോക്‌സിങ് ചാമ്പ്യന് 90 ദിവസത്തെ തടവ് ശിക്ഷ

NewsDesk
ലോക ബോക്‌സിങ് ചാമ്പ്യന് 90 ദിവസത്തെ തടവ് ശിക്ഷ

വാഷിംഗ്ടണ്‍: കാര്‍ ബോഡി ഷോപ്പില്‍ ബഹളമുണ്ടാക്കിയ കേസില്‍ യുഎസിന്റെ ലോക ബോക്‌സിങ് ചാമ്പ്യന്‍ ടെറെന്‍സ് ക്രൗഫോര്‍ഡിന് 90 ദിവസം ജയില്‍ ശിക്ഷ വിധിച്ചു. രണ്ടുവര്‍ഷം നല്ല നടപ്പിനും കോടതി വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. നെബ്രാസ്‌കയിലെ ഒമഹയിലുള്ള കാര്‍ ബോഡി ഷോപ്പില്‍ നല്‍കിയ 1984 മോഡല്‍ ഷെവര്‍ലറ്റ് മോണ്ടേ കാര്‍ലോ കാര്‍ പെയിന്റു ചെയ്തതില്‍ തൃപ്തിയില്ലാതിരുന്ന ക്രൗഫോര്‍ഡ് പണം നല്‍കാന്‍ വിസമ്മതിക്കുകയും കട ഉടമയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.

ഇതേത്തുടര്‍ന്നു കൂടുതല്‍ പ്രകോപിതനായ ക്രൗഫോര്‍ഡ് ഷോപ്പില്‍ ബഹളമുണ്ടാക്കുകയും സാമഗ്രഹികള്‍ നശിപ്പിക്കുകയുമായിരുന്നു എന്നായിരുന്നു പരാതി. ഡബ്ല്യുബിസി ആന്‍ഡ് ഡബ്ല്യുബിഒ ലോക സൂപ്പര്‍ ലൈറ്റ് വെയിറ്റ് മത്സരത്തില്‍ ജോണ്‍ മോളിനയെ തോല്‍പിച്ചിട്ട് അഞ്ച് ദിവസം മാത്രം പിന്നിടുമ്പോഴാണ് കോടതി വിധി.

Read more topics: US, world, boxing, champion, jail
English summary
US world boxing champion Terence 'Bud' Crawford jailed
topbanner topbanner

More News from this section

Subscribe by Email