Sunday September 23rd, 2018 - 12:30:am
topbanner

ആഞ്ജലിക് കെര്‍ബര്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

NewsDesk
ആഞ്ജലിക് കെര്‍ബര്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കീരീടം ആഞ്ജലിക് കെര്‍ബറിന്. സെറീന വില്യംസിനെ അട്ടിമറിച്ച് ഫൈനലിലെത്തിയ 10ാം സീഡുകാരിയായ ചെക്ക് താരം പ്ലിസ്‌കോവയെ 6-3, 4-6, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് കെര്‍ബര്‍ കീരീടം ചൂടിയത്.

കഴിഞ്ഞ സിന്‍സിനാറ്റി ഓപ്പണ്‍ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം പ്ലീഷ്‌കോവക്കൊപ്പമായിരുന്നു. അതിനുള്ള മധുര പ്രതികാരം കൂടിയാണ് കെര്‍ബറിന്റെ ഈ കിരീട നേട്ടം. കെര്‍ബറുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്.

ആദ്യ സെറ്റ് 6-3 ന് അനായാസമാണ് കെര്‍ബര്‍ സ്വന്തമാക്കിയിത്. രണ്ടാം സെറ്റില്‍ പ്ലിസ്‌കോവ ഗംഭീരമായി തിരിച്ചെത്തി 4-6 ന് സെറ്റ് നേടി മൂന്നാം സെറ്റിലേക്ക് മത്സരം കടത്തിവിട്ടെങ്കിലും കെര്‍ബറിന്റെ പ്രകടനത്തിന് മുന്നില്‍ 6-4 ന് ഫൈനല്‍ സെറ്റും കീരീടവും കൈവിട്ടു.

ജര്‍മനിക്കാരിയായ ആഞ്ജലിക് കെര്‍ബറുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമായിരുന്നു ആദ്യ ഗ്രാന്‍ഡ്സ്ലാം. 1996ല്‍ സ്റ്റെഫി ഗ്രാഫ് ഒന്നാം റാങ്കിലെത്തിയതിനു ശേഷം ആദ്യമായാണ് ഒരു ജര്‍മന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്.

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും അല്‍ഫോണ്‍സ് പുത്രനെ ഒഴിവാക്കി

English summary
US Open 2016: Angelique Kerber beats Karolina Pliskova in final
topbanner

More News from this section

Subscribe by Email