topbanner
Monday October 23rd, 2017 - 6:08:am
topbanner

അണ്ടര്‍ 17 ലോകകപ്പ്: പ്രിക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യ പുറത്ത്

Jikku Joseph
അണ്ടര്‍ 17 ലോകകപ്പ്: പ്രിക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യ പുറത്ത്

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ പ്രിക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യ പുറത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഘാനയോടും തോറ്റതോടെ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായി. അതേസമയം എതിരില്ലാത്ത നാല് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി ഘാന പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

ഇതിനിടെ അമേരിക്കയെ ഞെട്ടിച്ച് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കൊളംബിയയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യ രണ്ടു മത്സരത്തില്‍ വിജയിച്ച് ഗ്രൂപ്പില്‍ മുന്നേറി നിന്ന അമേരിക്കയ്ക്ക് അവസാനമത്സരത്തില്‍ കനത്ത തോല്‍വി ഏറ്റവാങ്ങിയതാണ് വിനയായത്. ഗോള്‍ ശരാശരിയിലാണ് കൊളംബിയയും ഘാനയും അമേരിക്കയെ മറികടന്നത്.

ഘാനക്കെതിരെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രം വഴങ്ങി ആക്രമണത്തോടൊപ്പം പ്രതിരോധത്തിലും മികച്ചു നിന്ന ഇന്ത്യ രണ്ടാം പകുതിയില്‍ പിന്നോട്ടു പോവുകയായിരുന്നു. അവസാന പത്ത് മിനിറ്റായപ്പോഴേക്കും ഇന്ത്യയുടെ യുവനിര തളര്‍ന്നുപോയി. ഈ അവസരം മുതലെടുത്ത് 86,87 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട് ഘാന ഇന്ത്യയുടെ പരാജയഭാരം കൂട്ടി.

നായകന്‍ എറിക് ഐഹായുടെ ഇരട്ടഗോളും പകരക്കാരന്‍ എറിക് ഡാന്‍സോ, ഇമ്മാനുവല്‍ ടോകു എന്നിവരുടെ ഗോളുകളും ഇന്ത്യന്‍ പ്രതീക്ഷകള്‍ കരിച്ചുകളഞ്ഞു. 43, 52 മിനിറ്റുകളിലായിരുന്നു ഐഹായുടെ ഗോളുകള്‍. 85-ാം മിനിറ്റില്‍ ഡാന്‍സോയും 86-ാം മിനിറ്റില്‍ ടോകുവും ഇന്ത്യന്‍ പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്തു വലകുലുക്കി. ഇതോടെ ഘാന പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

അമേരിക്കയ്‌ക്കെതിരെ യുവാന്‍ വിദാല്‍ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ കൊളംബിയക്കായി ആദ്യ ഗോള്‍ നേടി. എന്നാല്‍ 24-ാം മിനിറ്റില്‍ ജോര്‍ജ് അകോസ്റ്റയിലൂടെ അമേരിക്ക തിരിച്ചടിച്ചു. ആദ്യ പകുതിക്ക് ശേഷം 67-ാം മിനിറ്റില്‍ യുവാന്‍ പെനാലൊസയും 87-ാം മിനിറ്റില്‍ ഡീബര്‍ കയിസേഡോയും വലകുലുക്കിയതോടെ അമേരിക്കയുടെ തോല്‍വി പൂര്‍ണ്ണമായി.

കൊളംബിയക്കെതിരെ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് കോച്ച് നോര്‍ട്ടന്‍ ഡി മാറ്റോസ് ടീമിനെ ഇറക്കിയത്. രണ്ടാം കളിയിലേതിന് സമാനമായി കോമള്‍ തട്ടാല്‍ ഇത്തവണയും കരയ്ക്കിരുന്നു. നമിത് ദേശ്പാണ്ഡെ, അഭിജിത് സര്‍ക്കാര്‍, റഹീം അലി, മീറ്റി എന്നിവര്‍ക്ക് പകരം ജിതേന്ദ്ര സിംഗ്, നാവോറെം, സുരേഷ് വാംഗ്ജാം, അങ്കീത് ജാദവ് എന്നിവര്‍ ആദ്യ ഇലവനില്‍ കളിച്ചു. 4-3-3-1 ശൈലിയിലാണ് ഘാനയ്‌ക്കെതിരെ മാറ്റോസ് ടീമിനെ ഇറക്കിയത്.

English summary
under 17 worldcup match india vs ghana, ghana won the match
topbanner topbanner

More News from this section

Subscribe by Email