topbanner
Monday February 19th, 2018 - 11:41:pm
topbanner
Breaking News

അണ്ടര്‍17 ലോകകപ്പ് കൊച്ചിയില്‍

rajani v
അണ്ടര്‍17 ലോകകപ്പ് കൊച്ചിയില്‍

കൊച്ചി: അണ്ടര്‍17 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലടക്കം ഒമ്പത് മല്‍സരങ്ങള്‍ കൊച്ചിയില്‍ നടക്കും. മത്സരത്തിന് മുന്നോടിയായി കൊച്ചിയിലെ പ്രധാന സ്റ്റേഡിയത്തിലെയും പരിശീലന മൈതാനങ്ങളുടെയും നവീകരണം വിലയിരുത്താനെത്തിയ ഫിഫ സംഘത്തിന് സംതൃപ്തി.

ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി, ഒപ്പറേഷന്‍ ഹെഡ് റോമ ഖന്ന എന്നിവരടങ്ങിയ സംഘമാണ് അന്തിമ പരിശോധനക്കായി ഇന്നെത്തിയത്.അതേസമയം, സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി 42,000 കാണികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നും ഫിഫ സംഘം നിര്‍ദ്ദേശിച്ചു.

പ്രധാന വേദിയായ കലൂര്‍ രാജ്യന്തര സ്റ്റേഡിയത്തില്‍ കസേര സ്ഥാപിക്കുന്ന പണികള്‍ ഇന്നലെയോടെ പൂര്‍ത്തിയായിരുന്നു. ഇലക്ട്രിക്കലും, ഫയര്‍ ആന്‍ഡ് സേഫ്റ്റിയും സജ്ജമായി. പൊതു ശുചീകരണ മുറികള്‍ നവീകരിച്ചു. കോംപറ്റീഷന്‍ ഏരിയയിലെ മൂന്നു മുറികളിലെ പണികള്‍ തീരാനുണ്ട്. ഇത് മൂന്നു ദിവസത്തിനുള്ളില്‍ തീര്‍ക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

English summary
under 17 football world cup 2017 kochi
topbanner

More News from this section

Subscribe by Email